മകനെ ഇതാണുനിൻ്റച്ഛൻ
പക്ഷെ- ജീവനില്ലൊരുവാക്ക് പറയാൻ
നിൻ്റെ ആശയും- ആദർശവും
ആ മനുഷ്യനെ കൊന്നെറിഞ്ഞില്ലേ
അച്ഛനെ വെടിവെച്ചു- കൊന്നിട്ട് നിൽക്കുന്നു
വീര യോദ്ധാവിനെ- പോലെ
ഹൃദയം- നുറുങ്ങുമാറുച്ചത്തിൽ
അലറുവാൻ കഴിയില്ല –
ഈ യുദ്ധഭൂമിയിൽ –
ഒരിക്കലും
മകനെ ഇതാണ് നിൻ- ലോകം
പക്ഷെ മനസാക്ഷി മരവിച്ചു പോയോ
മകനെ ഇതാണു നിൻ- കർമ്മം
നിൻ മനമൊക്കെ മരവിച്ചു പോയോ
– അശോക് പെരുമേത്ത്