ഇശലിൻ സപ്തവർണ്ണ
ചിറക് വീശി
തെക്കോട്ട് പറന്ന്
പൈങ്കിളികൾ തൻ
നീഢങ്ങളിൽ
മുട്ടയിട്ടടയിരുന്ന
വടക്കിൻ്റെ കുയിലാ-
ണുബൈദ് മാഷ്.
ഭാവി വാഗ്ദാനമുട്ടകളിൽ
“കാപ്പിൻ “ചൂടേകി
മനുഷ്യത്വത്തിൻ
കുഞ്ഞുങ്ങളെ വിരിയിച്ച
പിടപ്പക്ഷിയാണു –
ബൈദ് മാഷ്.
ഇരുട്ടിൽ തപ്പി നടന്നവർക്ക്
ഇഹ, പര പ്രകാശത്തിൻ വഴി
ചൂണ്ടിക്കാണിച്ച
അറിവിൻ ചൂട്ടാണു –
ബൈദ് മാഷ്.
കാവ്യദേവതയെ സ്നേഹ നൂലിൽ
കോർത്ത ഹാരം ചാർത്തി
ഹൃദയ കോവിലിൽ പ്രതിഷ്ഠിച്ച
വിശ്വാരാധനാലയമാണു –
ബൈദ് മാഷ്.
– എ. ബെണ്ടിച്ചാൽ