• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, March 21, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

തിരിച്ചറിവ്

Thiricharivu - Story By Resmy Robin

Resmy Robin by Resmy Robin
August 29, 2023
തിരിച്ചറിവ്
24
VIEWS
Share on FacebookShare on WhatsappShare on Twitter

വെളുപ്പിന് അഞ്ച് മണിയോടെ അരി അടുപ്പത്തിടാൻ നേരം അടുപ്പ് വൃത്തിയാക്കലുണ്ട്. തലേന്നത്തെ ചാരം വാരി പുതിയ വിറക് വച്ച്, വിറകിനു നടുക്കായി ചിരട്ടയിൽ മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കാൻ ഒരുക്കുന്നത്.

അടുപ്പിൽ അടുക്കിയ വിറകിൽ തീ പിടിക്കുന്ന സമയം കൊണ്ട് അരി കഴുകിയെടുക്കുന്നു. അങ്ങനെയുള്ളൊരു അവസരത്തിലായിരുന്നു അന്ന് ഞാൻ, അടുപ്പിലെ തലേന്നത്തെ ചാരം വാരാനുള്ള തയ്യാറെടുപ്പിൽ. “മനുഷ്യാ, നീ വെറുമൊരു പിടി ചാരമാകുന്നു.” എന്ന സത്യം പലതവണ മനസ്സിലൂടെ കടന്നുപോകവേ, ഞാൻ ചാരം നീക്കാൻ തുടങ്ങി. അപ്പോഴാണത് കണ്ടത്.

നേർത്ത തണുപ്പിൽ, അടുപ്പിനുള്ളിലെ അരണ്ട വെളിച്ചത്തിൽ, സുഖസുഷുപ്തിയിലാണ്ട് ഒരു തേരട്ട! എൻ്റെ കൈകൾ ഉണ്ടാക്കിയ കോലാഹലങ്ങളൊന്നും അവൻ അറിഞ്ഞിട്ടേയില്ല. ഒരു ചുള്ളിക്കമ്പെടുത്ത് തോണ്ടി അവനെ ഉണർത്താൻ ഞാൻ ശ്രമിച്ചു. അവൻ അറിഞ്ഞ മട്ടില്ല.

പുഴുക്കളോടും അതുപോലുള്ള ജീവികളോടും പണ്ടുതൊട്ടേയുള്ള വൈമുഖ്യം കാരണം കൈകൊണ്ട് അവനെ തൊടാനും എടുത്ത് മാറ്റാനുമുള്ള ധൈര്യം തീരെയില്ല എനിക്ക്. അവനെ ഉണർത്താനുള്ള തുടരെയുള്ള എൻ്റെ ശ്രമം വിജയിച്ചില്ല, അത്ര ഗാഢമായ ഉറക്കത്തിൽ ആയിരുന്നു അവൻ.

സമയം പോകുന്നു. ഇനിയും വൈകിയാൽ കൃത്യസമയത്ത് ജോലികൾ തീർത്ത്  ഓഫീസിലേക്ക് ഇറങ്ങാൻ പറ്റില്ല. എൻ്റെ മനസ്സ് പെട്ടെന്ന് ശുഷ്കമായി. പെട്ടെന്നുണ്ടായ വിചാരത്തിൽ അവനെ വകവെയ്ക്കാതെ ഞാൻ വിറകുകൊള്ളികൾ ഓരോന്നായി അടുപ്പിൽ വച്ചു. ചിരട്ട വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി!

തീ ആളിപ്പടർന്നു തുടങ്ങിയ നിമിഷം എൻ്റെ മനസ്സൊന്നു പിടഞ്ഞു. ആ അട്ട തീയിൽ പൊള്ളലേറ്റ്…!! അവൻ ചുരുങ്ങിയ നിമിഷങ്ങളിൽ അതിദാരുണമായി കൊല്ലപ്പെടാൻ പോകുന്നു! ഞാനാണ് ആ മരണത്തിന് ഉത്തരവാദി!

എൻ്റെ ചിന്തകൾ ചിതറുന്നു! കൂടുതൽ ഒന്നും ആലോചിക്കാൻ നേരമില്ല, ഞാൻ അവനെ രക്ഷിക്കാൻ ആവുന്നതും ശ്രമിച്ചതല്ലേ. അവൻ ഉണരാത്തത് എൻ്റെ കുറ്റമല്ലല്ലോ! ഞാൻ വെറുതെ ആശ്വസിക്കാൻ ശ്രമിച്ചുകൊണ്ട് കഴുകിവച്ച അരി കലത്തിലേയ്ക്കിട്ടു. എന്നാലും ആ പാവം, എൻ്റെ കൈകൊണ്ട്!

പെട്ടെന്ന് എൻ്റെ കണ്ണുകൾ അവിശ്വസനീയമായ ഒരു കാഴ്ച്ചയിൽ ഉടക്കി നിന്നു! അവൻ, ആ അട്ട, അടുപ്പിൻ്റെ സൈഡ് ഭിത്തിയിലൂടെ, ഒന്നും സംഭവിക്കാതെ പുറത്തേക്ക് വരുന്നു! അത്ഭുതം അടക്കാനാവാതെ ഞാൻ അവനെ നോക്കി! അവൻ്റെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവവ്യത്യാസവും ഇല്ല!

ഇഴഞ്ഞുപുറത്തേക്കിറങ്ങവേ, അവൻ എന്നെ കടുപ്പിച്ചൊന്നു നോക്കിയോ? അല്ല, തീരെ തണുത്ത ഒരു നോട്ടം! അവൻ്റെ മുഖത്ത് മമ്മൂട്ടിയെ വെല്ലുന്ന പുച്ഛഭാവം! ബാക്ക്ഗ്രൗണ്ടിൽ ‘ബാഹുബലി’യിലെ മ്യൂസിക് കേൾക്കുന്നുണ്ടോ?പണ്ടുമുതലെയുള്ള ചരിത്ര വീരന്മാരോടുള്ള കടുത്ത ആരാധന ഒരു നൊടിയിൽ അവനോടും മിന്നിമറഞ്ഞു!

പക്ഷെ, ആ തണുത്ത നോട്ടം… അതെന്നെ അതേ നിമിഷത്തിൽ തോൽപ്പിച്ചു! ആ ചെറുജീവിയുടെ മുന്നിൽ, എൻ്റെ, ഞാനെന്ന ഭാവത്തിനേറ്റ വലിയ അടി!

പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിജാലങ്ങളെയും ഒരേപോലെ നിയന്ത്രിക്കുന്ന, ആ മഹാനായ നിയന്താവിൻ്റെ തീരുമാനങ്ങൾക്കപ്പുറം, ഞാനുൾപ്പെടുന്ന ‘വലിയ’ മനുഷ്യർ ഒട്ടും വിലയില്ലാത്ത വട്ടപ്പൂജ്യം ആകുന്ന ഏറ്റവും കനത്ത തോൽവിയ്ക്ക് തുല്യം!

അവൻ്റെ രക്ഷപ്പെടാനുള്ള ശ്രമത്തിന്, അടങ്ങാത്ത ധീരതയ്ക്ക്, ജീവിക്കാനുള്ള ആഗ്രഹത്തിന് മുന്നിൽ ഞാൻ തീരെ ചെറിയ ഒരു മൺതരിയോളം ചെറുതായ ദിവ്യനിമിഷം! അങ്ങനെയൊരു തിരിച്ചറിവ് പകർന്ന നിമിഷം സമ്മാനിച്ചതിന്, അവൻ്റെ ജീവൻ രക്ഷിച്ചുകൊണ്ട് അളവറ്റ സന്തോഷം എനിക്ക് തന്നതിന്, പ്രപഞ്ചശക്തിക്ക് ഒരു കോടി പ്രണാമം!

Previous Post

തീരം തേടുന്നവർ

Next Post

പാവം പോത്ത്

Related Rachanas

മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
Syamala Haridas Palakkad Story

മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും

March 15, 2026

പോലീസ് ഉദ്യോഗസ്ഥൻ യാദവ് വർമ്മയുടെ അന്വേഷണ കഥ. ​ഡിസംബർ മാസത്തിലെ തണുപ്പുള്ളൊരു പ്രഭാതത്തിലാണ് സാഹിത്യകാരനും ഐ.ജി. റാങ്കിൽ ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനുമായ യാദവ് വർമ്മയും പത്നി, പ്രശസ്ത...

അങ്ങനെയും ഒരു നല്ലകാലം – കഥ 2
SALEEM PATHANAPURAM STORY

അങ്ങനെയും ഒരു നല്ലകാലം – കഥ 2

March 15, 2026

അങ്ങനെയും ഒരു നല്ലകാലം - കഥ 2. അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) ശാസ്ത്രബോധം ആവോളമുണ്ടെങ്കിലും കാലാവസ്ഥയുടെ കാര്യത്തിൽ അമ്മ പറയുന്നതെന്തും...

അനുസ്മരണം – കഥ 1
SALEEM PATHANAPURAM STORY

അനുസ്മരണം – കഥ 1

March 15, 2026

അനുസ്മരണം - കഥ 1 അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു.(കഥാ സമാഹാരത്തിൽ നിന്നും) ഏഴുമണി മുതൽ പത്തുമണിവരെയുള്ള മൂന്നു മണിക്കൂർ സമയത്തിനിടയിൽ എഴുതിത്തയ്യാറാക്കിയ ചെറുകഥയും ആനുകാലിക രാഷ്ട്രീയ...

തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം
കഥ

തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം

October 21, 2024

പത്തനാപുരത്ത് എൺപത് പിന്നിട്ട നാലു പേരിലൊരാളാണ് മമ്മദ്ക്ക. ആ നാലുപേരിൽ പ്രായം കൂടിയ വ്യക്തിയും മമ്മദ്ക്കയാണ്. നാൽപതാമത്തെ വയസ്സിൽ ഹജ്ജ് കർമ്മം നിർവ്വഹിച്ചെങ്കിലും പേരിനോടൊപ്പം ഹാജി ചേർത്ത്...

നാടോടുമ്പോൾ
Story 2

നാടോടുമ്പോൾ

September 3, 2024

“പുതിയ കുടുംബത്തിൻ കതിരുകൾ ഉയരുന്നു…. തിരുസഭ വിജയത്തിൽ തൊടുകുറി അണിയുന്നു….. നവദമ്പതിമാരെ ഭാവുകം അരുളുന്നു……” എന്ന ഭക്തിഗാനം സ്പീക്കറിലൂടെ കേട്ടപ്പോൾ ടീച്ചറുടെ മനസ്സിലേക്ക് വന്നത് മാതാപിതാക്കളുടെ നടുവൊടിയുന്നു...

ശാന്തി
കഥ

ശാന്തി

March 25, 2024

നിരത്തുവക്കത്ത് നിന്ന് പലരും ആ വീട്ടിലേക്ക് നോക്കി നിന്നു. ജനലഴികൾ പിടിച്ചു കയറി അകത്തേക്ക് നോക്കി അവൻ "രമേച്ചീ " എന്ന് ഉച്ചത്തിൽ വിളിച്ചു. ആരും വീട്ടിൽ...

Next Post
പാവം പോത്ത്

പാവം പോത്ത്

POPULAR

പുലരി

പുലരി

September 3, 2024
വനിതാ ദിനം –  മാർച്ച് 8, 2026

വനിതാ ദിനം – മാർച്ച് 8, 2026

March 8, 2026

ജനനായകൻ

September 1, 2023
സ്ത്രീ പീഡനത്തിൻ്റെ യഥാര്‍ത്ഥ കാരണക്കാർ ആരാണ്?

സ്ത്രീ പീഡനത്തിൻ്റെ യഥാര്‍ത്ഥ കാരണക്കാർ ആരാണ്?

September 19, 2023
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – അവസാന ഭാഗം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – അവസാന ഭാഗം

January 31, 2024

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കഥയോളം – കഥാസമാഹാരം
  • സ്വപ്നശലഭങ്ങൾ – ഭാഗം – 1
  • മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
  • അങ്ങനെയും ഒരു നല്ലകാലം – കഥ 2
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397