• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, March 21, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

തേൻകണി? അഥവാ തേൻകെണി?

Thenkani Adhava Thenkeni - Story By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
September 1, 2023
തേൻകണി?  അഥവാ തേൻകെണി?
3
VIEWS
Share on FacebookShare on WhatsappShare on Twitter

സ്കൂളിന് മുമ്പിൽ സ്റ്റേഷനറി കട നടത്തുകയാണ് രമേശൻ. അവിചാരിതമായി ജീവിതഭാരം ഏറ്റെടുക്കേണ്ടി വന്ന ഒരു ഹതഭാഗ്യൻ. ഡിഗ്രി പഠനം കഴിഞ്ഞ് ഉപരി പഠനത്തിനുള്ള പരിശീലനത്തിന് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് അച്ഛൻറെ അപ്രതീക്ഷിത അപകടമരണം. അമ്മയുടെയും പറക്കമുറ്റാത്ത മൂന്ന് അനിയത്തിമാരുടെയും ചുമതല അതോടെ രമേശൻ്റെ തലയിലായി. പഠിത്തം മാറ്റിവെച്ചു അച്ഛൻ സ്കൂളിന് മുൻപിൽ നടത്തിക്കൊണ്ടിരുന്ന സ്റ്റേഷനറി കട തുടർന്ന് നടത്താൻ നിർബന്ധിതനായി. ബിസിനസ്‌ ചെയ്ത് പരിചയമില്ലാത്ത 21കാരനായ രമേശൻ കടയിലിരുന്ന് ബിസിനസ് പാഠങ്ങൾ ഒന്നൊന്നായി പഠിച്ചുതുടങ്ങി. ഇടത്തരം കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു ആ സ്റ്റേഷനറി കട. കൊറോണ വന്ന് സ്കൂൾ അടക്കുകയും കുട്ടികളൊക്കെ പുസ്തകത്തിൽ നിന്ന് ഡിജിറ്റൽ മാധ്യമത്തിലേക്ക് തിരിയുകയും ചെയ്തതോടെ ആ കുടുംബം പട്ടിണിയുടെ രുചി അറിഞ്ഞു തുടങ്ങി. ഒരു വിധം രണ്ടുവർഷം കഴിഞ്ഞ് സ്കൂൾ തുറന്ന് കുട്ടികളും രക്ഷാകർത്താക്കളും ശരവേഗത്തിൽ കടകളിലേക്ക് എത്തിയതോടെ സമാധാനമായി രമേശന്. രമേശിൻ്റെ കടയുടെ പത്തടി മാറിയാൽ അതുപോലെ തന്നെ മറ്റൊരു കടയും ഉണ്ട്. രണ്ട് കടകളിലും അത്യപൂർവ്വമായ തിരക്കാണ് രാവിലെയും വൈകുന്നേരവും. കച്ചവടം പൊടിപൊടിക്കുന്നതിനിടയിലാണ് ഒരു ദിവസം ഉച്ചനേരത്ത് ഒരു അമ്മയും മകളും കൂടി കടയിലേക്ക് എത്തുന്നത്. കുറച്ചു പുസ്തകവും പേനയും വാങ്ങി പൈസ കൊടുത്തതിനുശേഷം തൊഴുകൈയ്യോടെ ആ അമ്മ പറഞ്ഞു. “എൻറെ മകൾ പത്താംക്ലാസിൽ ആണ് പഠിക്കുന്നത്. എന്തെങ്കിലും കുറച്ചു പൈസ….. ഒരു 200 രൂപ തന്നു സഹായിക്കാമോ, പാഠപുസ്തകം വാങ്ങിക്കാനാണ്, രണ്ടുദിവസത്തിനുള്ളിൽ മടക്കി തരികയും ചെയ്യാമെന്ന്” പറഞ്ഞു. നിഷ്കളങ്കമായ ആ പെൺകുട്ടിയുടെ മുഖം കണ്ടപ്പോൾ രമേശന് തൻറെ അനിയത്തിമാരിൽ ഒരാൾ ആയി തോന്നി, 200 രൂപ എടുത്തു കൊടുത്തു. “തിരികെ വേണ്ട, നന്നായി പഠിച്ചാൽ മതി എന്ന് പറഞ്ഞ്” യാത്രയാക്കി. തൊഴുകൈയോടെ നിന്ന അമ്മയും മകളും രമേഷിൻറെ ഫോൺ നമ്പർ ചോദിച്ചു. “എന്തിനാണ് എൻറെ ഫോൺ നമ്പർ, ഇപ്പോൾ തന്നത് തന്നു. ഇനി ഇത് ഒരു പതിവാക്കേണ്ട. ഈ കുട്ടിയെ കണ്ടപ്പോൾ അനുകമ്പ തോന്നി കൊടുത്തതാണ് എന്ന് തെല്ലൊരു ദേഷ്യത്തോടെ പറഞ്ഞു. “ “അയ്യോ!, മോനെ ഞങ്ങൾ ഇത് തിരിച്ചു തരും. ഫോൺ നമ്പർ തരാൻ ഇഷ്ടമില്ലെങ്കിൽ വേണ്ട എന്ന് പറഞ്ഞു “അമ്മ. അവരുടെ നിഷ്കളങ്ക ഭാവം കണ്ട് രമേശൻ ഫോൺ നമ്പർ കൊടുത്തു.

രണ്ടുദിവസം കഴിഞ്ഞപ്പോൾ പെൺകുട്ടി വാട്സാപ്പിൽ എത്തി.
ഹായ്
ഹി
ഗുഡ്മോർണിംഗ്
എന്നെ മനസ്സിലായോ?
മനസ്സിലായി. എന്ന് രമേശൻ.
ഒരു ചാറ്റിങ്ങിനു അങ്ങനെ അവിടെ ആരംഭം കുറിച്ചു. 21കാരനായ രമേശനും പതിനാലുകാരിയായ പെൺകുട്ടിയും ചാറ്റിങ് തുടങ്ങി.
ബ്രേക്ഫാസ്റ്റ് കഴിച്ചോ? എന്തായിരുന്നു?
ചോറുണ്ടോ? കറികൾ എന്തൊക്കെ?
അങ്ങനെ ഒരു മാസം കൊണ്ട് ചാറ്റിങ് പുരോഗമിച്ചു. രമേശൻ കണി കാണുന്നത് പെൺകുട്ടിയുടെ ഗുഡ്മോർണിംഗ് gif കളായി.രാത്രി ശുഭരാത്രി സന്ദേശവും….. … ഇതിനോടകം പെൺകുട്ടി രമേശേട്ടൻ്റെ കയ്യിൽ നിന്ന് കടം വാങ്ങിയ 200 രൂപ തിരികെ കൊടുത്തിരുന്നു. ദിവസം പോകുന്തോറും കൂടുതൽ രൂപ കടം വാങ്ങുകയും കൃത്യസമയത്ത് തിരികെ കൊടുക്കുകയും ചെയ്തു കൊണ്ടിരുന്നു.

രണ്ടു പേരും സുഹൃത്തുക്കൾ ആയികഴിഞ്ഞപ്പോൾ പെൺകുട്ടി കുശലാന്വേഷണം വിട്ട് OTT യിൽ കണ്ട സിനിമകളെക്കുറിച്ചുള്ള ചർച്ചയായി ചാറ്റിങ്ങിൽ മുഴുവൻ. രമേശൻ അപ്പോഴൊക്കെ കാരണവരെപ്പോലെ പോയി നന്നായി പഠിക്കൂ കുട്ടി എന്ന് ഉപദേശിച്ചു കൊണ്ടിരുന്നു. പഠിക്കാൻ ഇപ്പോൾ തീരെ താൽപര്യമില്ലെന്നും രമേശ് ചേട്ടനെ കാണണം എന്നത് മാത്രമാണ് ആഗ്രഹം എന്ന് പെൺകുട്ടി. കൂടുതൽ മോശപ്പെട്ട കാര്യങ്ങൾ പെൺകുട്ടി പറയാൻ തുടങ്ങി. ആദ്യം എല്ലാം രമേശൻ ഒരു കുട്ടിക്കളിയായി മാത്രമാണ് എടുത്തിരുന്നത്. കുറച്ചുദിവസം കഴിഞ്ഞപ്പോൾ പെൺകുട്ടിയുടെ മെസ്സേജ് ഒന്നും ഇല്ലാതായി. അപ്പോൾ രമേശനും ആവലാതി ആയി.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഒരു ദിവസം പെൺകുട്ടി രമേശനെ ഫോണിൽ വിളിച്ച് അമ്മ നമ്മുടെ ചാറ്റിങ് കണ്ടുപിടിച്ചുവെന്നും പൊതിരെ തല്ലു കിട്ടിയെന്നും ഇനി ഞാൻ ചാറ്റിങ്ങിന് വരില്ല എന്ന് കരഞ്ഞു പറഞ്ഞു. രമേശനും വലിയ സങ്കടമായി. പിന്നെ ഒരു ദിവസം പെൺകുട്ടി രമേശനെ ഫോണിൽ വിളിച്ച് ഒരു സമയം പറഞ്ഞു കൊടുത്തു. ആ സമയത്ത് രമേശേട്ടൻ എന്നെ ഫോണിൽ വിളിക്കണം അമ്മ ആ സമയത്ത് അമ്പലത്തിൽ പോകും. എന്തായാലും രമേശൻ ചാറ്റിംഗ് നിർത്തി, പെൺകുട്ടി പറഞ്ഞ സമയത്ത് ഫോൺ വിളി തുടങ്ങി. അങ്ങനെ കുറച്ചു നാൾ….. ഒരു പ്രാവശ്യം ഫോൺ വിളിച്ചപ്പോൾ എടുത്തത് അമ്മ. “നിന്നെ പറ്റി ഞാൻ ഇങ്ങനെ ഒന്നും അല്ല കരുതിയത്. നീയൊരു മര്യാദക്കാരൻ ആണെന്നാണ് ഞാൻ വിചാരിച്ചത്. നിൻറെ വാട്സാപ്പ് മെസ്സേജ് മുഴുവനും ഞാൻ കണ്ടു. നിൻറെ ഫോൺ കോൾ റെക്കോർഡ് ചെയ്തതും, വാട്സ്ആപ്പ് ചാറ്റുകളും എല്ലാം ഞാൻ നിൻറെ അമ്മയ്ക്കും പോലീസിനും അയച്ചുകൊടുക്കും. മര്യാദയ്ക്ക് ഇന്ന ദിവസം ഒരു ലക്ഷം രൂപ എന്നെ ഏല്പിച്ചില്ല എങ്കിൽ നീ വിവരം അറിയും. “എന്ന്. അമ്മയുടെ ആക്രോശം കേട്ട് സ്തബ്ധനായ രമേശന് മനസ്സിലായി താൻ കെണിയിൽ പെട്ടു എന്ന്. തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് പൂർണ്ണ ബോധ്യമുള്ളതുകൊണ്ട് വാട്സ്ആപ്പ് ചാറ്റുകൾ മുഴുവൻ പ്രിൻറ് എടുത്ത് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കൊടുത്ത് അമ്മയ്ക്കും മകൾക്കും എതിരെ പരാതി കൊടുത്തു രമേശൻ.

പോലീസിൻറെ നിർദ്ദേശപ്രകാരം ഒരാഴ്ച കഴിഞ്ഞ് ഒരു ലക്ഷം രൂപ തരാമെന്ന് പറഞ്ഞു രമേശൻ പെൺകുട്ടിയുടെ അമ്മയോട്.

ഈ ഒരാഴ്ചയിൽ രമേശിനെ കുറിച്ചും രമേശിൻ്റെ കുടുംബപശ്ചാത്തലവും എല്ലാം വിശദമായി അന്വേഷിച്ച് അറിഞ്ഞു പോലീസ്. ഈ പെൺകുട്ടി ഇടയ്ക്ക് ഈ കടയിൽ എത്താറുണ്ടെന്ന് അയലത്തെ കടക്കാരൻ പറഞ്ഞത് കേട്ടപ്പോൾ പോലീസ് രമേശനെ കുറിച്ച് തലങ്ങും വിലങ്ങും അന്വേഷിച്ചു. കഷ്ടപ്പെട്ട് കുടുംബം മുന്നോട്ടു കൊണ്ടു പോകുന്ന രമേശനെകുറിച്ച് എല്ലാവർക്കും നല്ലതു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.

പോലീസ് അമ്മയെയും മകളെയും ഈ ഒരാഴ്ചയായി അവരറിയാതെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് മനസ്സിലാകുന്നത് അവർ അമ്മയും മകളുമേ അല്ല. രണ്ട് ബിസിനസ് പങ്കാളികൾ മാത്രമാണ്. മാത്രവുമല്ല ഒരു സ്കൂളിലും ആ കുട്ടി പഠിക്കുന്നുമില്ല.

ഒരു ലക്ഷം രൂപ തരാമെന്ന് പറഞ്ഞ് രമേശിനെ കൊണ്ട് വിളിപ്പിച്ച് കടയിൽ എത്തിച്ച് രണ്ടിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഫോൺ പിടിച്ചെടുത്തപ്പോഴാണ് മനസ്സിലാകുന്നത് വാട്സാപ്പ് ചാറ്റിങ്ങിൽ രണ്ടു പേരും കൂടി കുടുക്കിയിരിക്കുന്നവർ നഗരത്തിലെ പ്രമുഖർ, പ്രവാസികൾ, വലിയ വ്യാപാരികൾ,…. …. അങ്ങനെ പലരും ഉണ്ട്. എല്ലാവരും നാണക്കേട് ഭയന്ന് പുറത്ത് പറയാതിരിക്കുകയായിരുന്നു. ഏതായാലും രണ്ടിനെയും കയ്യോടെ പോലീസ് പിടിച്ചു ലോക്കപ്പിലാക്കി.പെൺകുട്ടിയുടെ ഫോണിൽ നിന്നും കിട്ടിയ വിവരങ്ങൾ വച്ച് പോലീസ് പെൺകുട്ടി കുടുക്കിയവരെ ഒന്നൊന്നായി സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഓരോരുത്തർക്കും പറയാനുണ്ടായിരുന്നത് വ്യത്യസ്ത കഥകളായിരുന്നു. അവർക്കൊന്നും പരാതി ഇല്ലാത്തതുകൊണ്ട് കേസ് എടുക്കാതെ ഒരു വാണിംഗ് കൊടുത്തു വിട്ടു.

സഹായഹസ്തം നേടിയ കൈകളിൽ വയ്ക്കാൻ നോക്കിയ രമേശൻ്റെ കൈവിലങ്ങ് അങ്ങനെ വിദഗ്ദ്ധമായി ഒഴിവാക്കി. ബിസിനസ്സിലെ ഒന്നാം പാഠം.

“തേപ്പുകാരികൾ ഇറങ്ങിയിട്ടുണ്ട്, ജാഗ്രതൈ”!

– മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.

Previous Post

മുത്തശ്ശിയുടെ ചില ഓണ ഓർമ്മകൾ

Next Post

ശ്രുതി ഫ്ലാറ്റ് – ഒരു പിന്നാമ്പുറ കഥ

Related Rachanas

മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
Syamala Haridas Palakkad Story

മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും

March 15, 2026

പോലീസ് ഉദ്യോഗസ്ഥൻ യാദവ് വർമ്മയുടെ അന്വേഷണ കഥ. ​ഡിസംബർ മാസത്തിലെ തണുപ്പുള്ളൊരു പ്രഭാതത്തിലാണ് സാഹിത്യകാരനും ഐ.ജി. റാങ്കിൽ ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനുമായ യാദവ് വർമ്മയും പത്നി, പ്രശസ്ത...

അങ്ങനെയും ഒരു നല്ലകാലം – കഥ 2
SALEEM PATHANAPURAM STORY

അങ്ങനെയും ഒരു നല്ലകാലം – കഥ 2

March 15, 2026

അങ്ങനെയും ഒരു നല്ലകാലം - കഥ 2. അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) ശാസ്ത്രബോധം ആവോളമുണ്ടെങ്കിലും കാലാവസ്ഥയുടെ കാര്യത്തിൽ അമ്മ പറയുന്നതെന്തും...

അനുസ്മരണം – കഥ 1
SALEEM PATHANAPURAM STORY

അനുസ്മരണം – കഥ 1

March 15, 2026

അനുസ്മരണം - കഥ 1 അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു.(കഥാ സമാഹാരത്തിൽ നിന്നും) ഏഴുമണി മുതൽ പത്തുമണിവരെയുള്ള മൂന്നു മണിക്കൂർ സമയത്തിനിടയിൽ എഴുതിത്തയ്യാറാക്കിയ ചെറുകഥയും ആനുകാലിക രാഷ്ട്രീയ...

തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം
കഥ

തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം

October 21, 2024

പത്തനാപുരത്ത് എൺപത് പിന്നിട്ട നാലു പേരിലൊരാളാണ് മമ്മദ്ക്ക. ആ നാലുപേരിൽ പ്രായം കൂടിയ വ്യക്തിയും മമ്മദ്ക്കയാണ്. നാൽപതാമത്തെ വയസ്സിൽ ഹജ്ജ് കർമ്മം നിർവ്വഹിച്ചെങ്കിലും പേരിനോടൊപ്പം ഹാജി ചേർത്ത്...

നാടോടുമ്പോൾ
Story 2

നാടോടുമ്പോൾ

September 3, 2024

“പുതിയ കുടുംബത്തിൻ കതിരുകൾ ഉയരുന്നു…. തിരുസഭ വിജയത്തിൽ തൊടുകുറി അണിയുന്നു….. നവദമ്പതിമാരെ ഭാവുകം അരുളുന്നു……” എന്ന ഭക്തിഗാനം സ്പീക്കറിലൂടെ കേട്ടപ്പോൾ ടീച്ചറുടെ മനസ്സിലേക്ക് വന്നത് മാതാപിതാക്കളുടെ നടുവൊടിയുന്നു...

ശാന്തി
കഥ

ശാന്തി

March 25, 2024

നിരത്തുവക്കത്ത് നിന്ന് പലരും ആ വീട്ടിലേക്ക് നോക്കി നിന്നു. ജനലഴികൾ പിടിച്ചു കയറി അകത്തേക്ക് നോക്കി അവൻ "രമേച്ചീ " എന്ന് ഉച്ചത്തിൽ വിളിച്ചു. ആരും വീട്ടിൽ...

Next Post
ശ്രുതി ഫ്ലാറ്റ് – ഒരു പിന്നാമ്പുറ കഥ

ശ്രുതി ഫ്ലാറ്റ് - ഒരു പിന്നാമ്പുറ കഥ

POPULAR

തേൻകണി?  അഥവാ തേൻകെണി?

തേൻകണി? അഥവാ തേൻകെണി?

September 1, 2023

ആൾക്കൂട്ടത്തിലെന്നും തനിയെ

September 1, 2023
തവളക്കുളം ശലോമി

തവളക്കുളം ശലോമി

March 4, 2024
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 19

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 19

December 5, 2023
കാലപത്രം

കാലപത്രം

June 4, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കഥയോളം – കഥാസമാഹാരം
  • സ്വപ്നശലഭങ്ങൾ – ഭാഗം – 1
  • മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
  • അങ്ങനെയും ഒരു നല്ലകാലം – കഥ 2
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397