വീഥിയിലൂടെ മന്ദം നീങ്ങുന്ന ജീപ്പിൽ നിന്നുള്ള ആരവം ഇങ്ങനെ ആയിരുന്നു.
“നാളെ നമ്മുടെ മുഖ്യമന്ത്രി ടൗൺ ഹാളിൽ വരുന്നു”
ഇതു കേട്ടപ്പോൾ സുരേഷിനും ജോൺസനും സന്തോഷമായ്. നാളെ മുഖ്യമന്ത്രിയെ കാണാമല്ലോ.
പിറ്റേ ദിവസം ആ ചങ്ങാതികൾ ടൗൺ ഹാളിൽ നേരത്തേ എത്തി.
സാധാരണക്കാരും മാന്യ വ്യക്തികളും അവിടേയ്ക്ക് വരുന്നുണ്ടായിരുന്നു.
വിശിഷ്ടാതിഥികളുടെ കസേരയിൽ ഇരിക്കുവാൻ സുരേഷിന് മോഹം. ജോൺസന് അത് താൽപര്യമില്ലായിരുന്നു. ജോൺസൺ സാധാരണക്കാർ ഇരിക്കുന്ന ഇരിപ്പിടങ്ങളിൽ ഇരുന്നപ്പോൾ സുരേഷ് വി.ഐ. പി. സീറ്റുകളിൽ ഇരുന്നു.
ഈ സമയത്താണ് MLA വന്നത്. അദ്ദേഹത്തിന് VIP സീറ്റിൽ ഇരിക്കാൻ ഇടമില്ല. അപ്പോഴാണ് സംഘടകരുടെ കണ്ണിൽ സുരേഷ് ഇരിക്കുന്നത് കണ്ടത്.
വലിയ ബാഡ്ജ് അണിഞ്ഞ ആൾ വന്ന് സുരേഷിനോട് പിൻസീറ്റിൽ ചെന്നിരിക്കടാ ഇത് വിശിഷ്ടാതിഥികൾക്ക് ഇരിക്കുവാനുള്ള ഏരിയ ആണ് എന്ന് ആജ്ഞ സ്വരത്തിൽ പറഞ്ഞു.
ആ വാക്കുകൾ സുരേഷിൻ്റെ കാതിൽകൂരമ്പുകളായ്.
എല്ലാവരുടേയും മുൻപാകെ തന്നെ ആക്ഷേപിച്ചതിൽ അപകർഷത ബോധം അവനെ വേട്ടയാടി.
പിൻസീറ്റിൽ ഇരുന്നെങ്കിൽ ഈ സന്ദർഭം ഒഴിവാക്കാമായിരുന്നു.
എന്നാൽ ജോൺസൻ്റെ കാര്യമോ. അപ്പൻ പഞ്ചായത്ത് പ്രസിഡണ്ടായതിനാൽ അദ്ദേഹവും അവിടെ എത്തിയിരുന്നു. MLA യും പ്രസിഡണ്ടും ചങ്ങാതിമാരായതിനാൽ അവരുടെ സംസാരത്തിനിടയ്ക്ക് .സുഹൃത്തിൻ്റെ മകനെ കാണുവാനായ് MLAയ്ക്ക് ആശ. പ്രസിഡണ്ട് തൻ്റെ മകൻ ജോൺസനെ പരിചയപെടുത്തുകയും MLA യുടെ അരികെ ഇരുത്തുകയും ചെയ്തു.
ഇതു കണ്ട് ജനത്തിന് അവനോട് മതിപ്പ് വർദ്ധിച്ചു.
പിന്നിൽ ഇരുന്നവൻ ഗമയോടെ ഇരിക്കുന്നു.
തന്നത്താൻ താഴത്തപ്പെടുന്നവൻ ഉയർത്തപ്പെടുമെന്നും എളിമയുള്ള ജീവിതം ഉന്നതങ്ങളിലെത്തുമെന്നും ജോൺസന് മനസ്സിലായ്.
– ആന്റോ കവലക്കാട്ട്