പറന്നുയരാൻ കുതിയ്ക്കുന്ന….
കുരുന്നുകളിന്നു തുവൽ കൊഴിഞ്ഞു
നിലം പതിയ്ക്കുന്ന കാഴ്ച്ചകളാണിന്ന്
ദിനമതൊരുന്നു കാണുവത്.!
കാളഫണത്തിൽ കുരുങ്ങുന്നു.
പിന്നെ ലഹരിയ്ക്കടിമയായിമാറുന്നു
സ്കൂളുകൾ പോലും വിടാതെയീ…
സർപ്പങ്ങൾ ചുറ്റി വരിഞ്ഞിടുന്നു.!
പണമതു മോഹിച്ചു ചെയ്യും പ്രവർത്തി
എത്രയോകുരുന്നു ജീവൻ തകർക്കുന്നു
ഇതിനടിമയായി മാറുന്ന ജീവിതം
ഒരു കർശയെത്താതെ പൊലിയുന്നു.!
ഇതിനൊരന്ത്യം കാണുവാൻ
കഴിയാതെ നട്ടം തിരിയുന്നു
ഇതിനൊരു തടയിട്ടേ മതിയാവു
കണ്ടിട്ടും കാണാതെ പോയിടല്ലേ.!
– വിജയൻ വടക്കേക്കര