സ്വർഗ്ഗത്തിൽ വാഴും പിതാവേ
നിൻ നാമം പൂജിതമാകണമേ
നിൻരാജ്യം മന്നിൽ വന്നീടണേ
നിൻ മനം വാനിലെ പോൽ
ഭൂവിലും ആയീടേണേ
(സ്വർഗ്ഗത്തിൽ)
അന്യൻ്റെ തെറ്റുകൾ എല്ലാം
ഞങ്ങൾ ക്ഷമിക്കും പോലെ
ഞങ്ങൾ തൻ കുറ്റങ്ങളെല്ലാം
അങ്ങ് പൊറുക്കേണമേ
അന്നന്നത്തെ അന്നമെന്നും
ഞങ്ങൾക്ക് നൽകീടണേ
(സ്വർഗ്ഗത്തിൽ)
ഈ ലോക പ്രലോഭനങ്ങൾ
ഞങ്ങൾ നേരിടുമ്പോൾ
തിന്മതൻ കാണാകയത്തിൽ
ഞങ്ങൾ വീണിടാതേ
എന്നുമെന്നേക്കും ഞങ്ങളെ നീ
കാത്ത് പാലിക്കേണമേ
(സ്വർഗ്ഗത്തിൽ)
– ആന്റോ കവലക്കാട്ട്