ഉപേക്ഷിക്കപ്പെട്ട ശില്പങ്ങൾ
ശിലയായി മാറും,
അവഗണനയുടെ പായലും പൂപ്പലും
പിടിച്ചു അത് അങ്ങനെ
കറുത്തു കരുവാളിക്കും
ഇത് പോലെ ശിലയായി
മാറിയ ഒരു ശില്പമുണ്ട്
നിങ്ങളുടെ കിടപ്പുമുറിയിൽ.
ഉള്ളിൽ ഒരായിരം കനം ഉള്ള ശില്പം
ഒളിപ്പിച്ച് നിങ്ങൾക്കൊപ്പം
അന്തിയുറങ്ങുന്ന ശില.
ആ ശില ശില്പ്‌പമാകണമെങ്കിൽ
നിങ്ങൾ ഒരു ശില്പ്‌പിയാകണം
മനുഷ്യ ഹൃദയങ്ങളിലേക്കു
മൂന്നാം കണ്ണുള്ള ഒരു ശില്പി
– അൻഷിദ് പാങ്ങ്