പാപജലം കൊണ്ട് എന്നെ നീ സ്വന്തമാക്കി
സർവ്വനാശത്തിൻ്റെ വേരുകൾ
മുളപ്പിച്ചു കലാപ സദസ്സിൽ .
വെറുമൊരു കാഴ്ചക്കാരനായി
തിന്മയുടെ മുത്തുകൾ പിഴുതെറിഞ്ഞു
എൻ്റെ സ്വാർത്ഥതയുടെ മുഖമല്ല
കൂടു വിട്ടു പുതിയ കൂട്ടിലേക്ക് ജീവിതം തറപ്പിച്ച
വിഷവിത്തുകള്‍ വിതയ്ക്കുന്ന നാവിൻ്റെ ഗീതങ്ങൾ .
കത്തി മുനയാൽ ജ്വലിപ്പിക്കാൻ
നൂതന ചായം തേച്ചു മായ്ക്കുന്നു
ഇന്നത്തെ നിഘണ്ടുവിൽ ഇല്ലാത്ത അർത്ഥങ്ങൾ .
ആരോ ചൂടി തെരുവിലെറിഞ്ഞ
പൂവിനെ താങ്ങിയ കുറ്റം കൈകൾ ഛേദിക്കുവാൻ
മിത്ര വാത്സല്യത്തിൻ്റെ അരി വാളുകൾ
ചന്ദ്രനുദിക്കാത്ത രാത്രികളിൽ തക്കം പാർത്തിരിക്കുന്നു
കുറ്റബോധമില്ലാത്ത ശ്രീകോവിലുകളിൽ
വിളക്ക് തെളിക്കുന്നത് കെടുത്തുന്നതും ദൈവമാണ്
അവിടുന്ന് വിധിക്കട്ടെ സ്നേഹപൂർവ്വം
ഞാൻ സ്വീകരിച്ചു കൊള്ളാം.
– കുഞ്ഞച്ചൻ മത്തായി