സാക്ഷാൽ
എം.പി.നാരായണപ്പിള്ള :
” എഴുത്തച്ഛൻ മുതൽ
അബ്ദുള്ള ബെണ്ടിച്ചാൽ
വരെ കവികൾ ” എന്നും
പ്രതിഭ രാജൻ :
” കവിതകൾക്കു വേണ്ടി
ജീവിക്കുന്ന രക്തസാക്ഷി
എ. ബെണ്ടിച്ചാൽ ” എന്നും
എന്നെ കുറിച്ചെഴുതിയവർ.
ഇരുവരുമിപ്പോൾ
കാലമാം യവനികയ്ക്കുള്ളിൽ
എന്നെ കുറിച്ചുള്ള
ചർച്ചകളിലായിരിക്കാം !
നേരിൽ കണ്ടുമുട്ടിയ
ആഗ്രഹ സഫലികരണ-
ത്തിലായിരിക്കാം !!
രാജൻ മൺ മറഞ്ഞാലും
മായാതെ മറയാതെ
ഹൃദയം വാഴുന്നു പ്രതിഭ !
രോഗ ശമനത്തിനുള്ള
സമാധാന ഔഷധമായ പ്രതിഭ !!
– എ. ബെണ്ടിച്ചാൽ