പാവനാത്മാവേ നിറയണമേ എന്നിൽ
ജ്ഞാനവും ബുദ്ധിയും ചിന്തയും
ആത്മബലവും അറിവും ഭക്തിയും
ദൈവഭയവും പുഴ പോൽ ഒഴുക്കേണമേ
(പാവനാത്മാവേ നിറയണമേ)
ദൈവസ്നേഹമേ പടരണമേ എന്നിൽ
ആനന്ദവും ക്ഷമയും സൗമ്യതയും
വിശ്വാസവും വിനയവും ചേർത്ത്
സമാധാനത്തിൻ കാറ്റായ് വീശണമേ
(പാവനാത്മാവേ നിറയണമേ)
ആത്മസംയമനം പകരണമേ എന്നിൽ
സഹനശക്തിയും കാരുണ്യമനവും
നന്മയും ശുദ്ധതയും തീർത്ത
തീനാളമായ് എന്നും പതിയണമേ
(പാവനാത്മാവേ നിറയണമേ)
– ആന്റോ കവലക്കാട്ട്