നിന്നെ ആദ്യം കണ്ടനാൾ
നീ എൻ ശ്വാസമാകാൻ
നിന്നോടൊത്ത് പറക്കാൻ
താനേ മോഹമുദിച്ചു
(നിന്നെ)
മനം മൗനമായ് തുറന്ന്
ആശാ സാഗരം ഒഴുകി
കുളിർ തെന്നൽ തഴുകി
സ്നേഹ സൗധം തീർത്തു
( നിന്നെ)
മാനം പുത്തനായ് പിറന്ന്
മനം മാരിവിൽ വിരിഞ്ഞ്
നാവ് തേൻ മൊഴിയായ്
പാരിൻ നൗകയിലാറാടി
( നിന്നെ)