ഒരു ജന്മം കൂടി പിറന്നിടേണം – അത് –
കാടിൻ്റെ മകളായ് പിറന്നിടേണം…..!
നാട്ടു മൃഗങ്ങൾ തൻ കണ്ണിൽ പെടാതെ-
കാട്ടുചോല തൻ താരാട്ടിൽ മയങ്ങിടേണം….!
മലിനമല്ലാത്തൊരാ… ശുദ്ധജലം-
അമൃതുപോലെന്നും നുകർന്നിടേണം…..!
സ്വാതന്ത്ര്യത്തിൻ്റെ ജീവശ്വാസം-
മതിവരുവോളം അറിഞ്ഞിടേണം…!
കള്ളവും ചതിയും എന്തന്നറിയാത്ത-
കാടിൻ്റെ മകളായ് വളർന്നിടേണം…..!
ഒരു ജന്മം കൂടി പിറന്നിടേണം എനിയ്ക്കീ….
കാടിൻ്റെ മകളായ് വളർന്നിടേണം…..!
– സീതു മഹേഷ്. എ.