ചിങ്ങനിലാവോലക്കുടയില്
തിരുവോണപ്പൂമ്പുടവയുടുത്ത്
വർണ്ണപ്പൂവിതളുകൾ നുള്ളാൻ
തുമ്പിപ്പട പൂപ്പട തേടി
പൂത്തറതൻ തിരുനെറ്റിയില്
ചെമ്പരത്തി പൊട്ടും വച്ച്
മുക്കുറ്റി കുടന്ന കിള്ളി
മഞ്ഞ മൂക്കുത്തി കമ്മലണിഞ്ഞ്
തുമ്പപ്പൂ മാലകൾ കോർത്ത്
വേലിപ്പൂ താലിയണിഞ്ഞ്
തെച്ചിപ്പൂ പിച്ചി പതിച്ച്
ശ്രീ കൃഷ്ണപ്പൂ കിരീടമേറ്റി
ചെണ്ടുമല്ലി ചെങ്കവിളിൽ
ചെമ്പക തേൻ ചുണ്ടുകളിൽ
ശംഖുപുഷ്പ കണ്ണുകളിൽ
വരവായി ബലി തിരുമേനി
– Ramesh Palappuram