കണ്ടിതു ചൊല്ലിടാനാശയോടെ
കൊണ്ടു ഗമിച്ചിടുന്നേറെ നാളായ്
കൊണ്ടികളേറുന്നിതൻപതില്ലാ
കണ്ടിപ്പതായൊന്നു കണ്ടിടേണേ
കള്ളമില്ലാതങ്ങുകാത്ത ഭൂമീൽ
കൊള്ളിവച്ചീടുന്നു കൂട്ടരാകെ
കള്ളതുലാസിന്റെ തട്ടകത്തിൽ
കൊള്ളപണങ്ങളോ കൂടിടുന്നൂ
കള്ളനൊട്ടില്ലാത്ത കാലമറ്റു
കള്ളന്റെ കേന്ദ്രമായ്തീർന്നു ഭൂമി
കിമ്പളം കൊണ്ടിടാനാർത്തിയോടെ
കീശയിൽ പൂഴ്ത്തിടും പാണി രണ്ടും
കള്ളം പറഞ്ഞിടാന്നങ്ങു ചൊല്ലി
കള്ളം പറേന്നവർ കാര്യസ്ഥരായ്
കുട്ടയിൽ നീരിനേ കോരി മർത്യർ
കഷ്ടത്തിലാകുന്നു തമ്പുരാനേ
കള്ളപറേം ചെറുനാഴികളും
കലാന്തരങ്ങളിൽ കമ്പ്യൂട്ടറായ്
കയ്യൊന്നമർത്തിയാൽ ക്ഷിപ്രമോടെ
കൂട്ടിക്കിഴിക്കുന്നു കള്ളസംഖ്യ
കൊല്ലും കൊലക്കുമായ്കൂടിടുന്നൂ
കാരുണ്യമൊക്കെ പഴങ്കഥയായ്
കഷ്ടപ്പെടുന്നോന്റെ കൺ മറച്ച്
കിട്ടുന്ന ചിത്രങ്ങളൊപ്പിടുന്നു
കാട്ടായ ചിന്തയേ പേറി അന്ന്
കാൽ കീഴിലാക്കി ചിരിച്ചു സുരർ
കാലാന്തരങ്ങൾക്കുമാറ്റമില്ലാ
കീഴാളരെന്നുമേ കാൽകീഴിലാ
കള്ളിന്റെ ദാസനും കൊള്ള പ്രമാണിയും
കള്ള ദുഷ്ടാദി കൊല ചതിയോർ
കൂട്ടി കുഴക്കാൻ വിളമ്പുന്ന ഭോജനം
കൈകൊള്ളുവാനങ്ങു ഭ്രാന്തനാണോ
കശ്യപ ശ്രേഷ്ഠ പ്രജാപതിക്ക്
കണ്ണായ്പിറന്നതാം ഇന്ദ്ര സേനാ
കോപമറ്റെന്നെ നീ കേട്ടിടേണേ
കൈരളീൽ വന്നിടുന്നാർക്കു വേണ്ടി
– ജോൺസൺ എഴുമറ്റൂർ