മേരി ജോസ്സി മലയിൽ തിരുവനന്തപുരം
ഇന്നസെന്റിൻ്റെ ഇരിഞ്ഞാലക്കുടയിൽ നിന്ന് അതേ കുടുംബാംഗവും മലയിൽ കുടുംബത്തിലെ മരുമകളുമായ മേരി ജോസി അക്ഷരങ്ങളിൽ നർമ്മത്തിൻ്റെ മേമ്പൊടി ചേർത്ത് എഴുതുന്ന എഴുത്തുകാരി.
“മർമ്മമറിഞ്ഞു ധർമ്മം വിടാതെ നർമ്മത്തോടോത്ത് കർമ്മം ചെയ്യുക”
ജീവിതത്തെ നേരിടാൻ താൻ ഉപയോഗിച്ചിരുന്ന ഉപായങ്ങൾ ഇതൊക്കെയായിരുന്നു എന്ന് തൻ്റെ സർവീസ് സ്റ്റോറിയിൽ എഴുതിവെച്ച കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ചീഫ് എൻജിനീയറും എഴുത്തുകാരനുമായ ശ്രീ ടി. ആർ.ജോണിയുടെ മൂന്നാമത്തെ മകൾ.
കൊറോണക്കാലത്ത് മാത്രം എഴുത്തു തുടങ്ങിയ ആൾ. ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കയിലെ ഫിലാഡെൽഫിയയിൽ നിന്നിറങ്ങുന്ന ‘മലയാളിമനസ്സിലെ’യും
‘കർമ്മഭൂമിയി’ലെയും’ആർഷ ഭൂമി’യിലെയും ‘മലയാള മനോരമ ഓൺലൈൻ പത്രത്തിലെയും സ്ഥിരം എഴുത്തുകാരിയായി മാറി. ‘മലയാളി മനസ്സി’ൻ്റെ കോപ്പി എഡിറ്റർ. ഇരുന്നൂറിലധികം കഥകളും ഓർമ്മകുറിപ്പുകളും അനുഭവകഥകളും ഇതിനോടകം പ്രസീദ്ധീകരിച്ചിട്ടുണ്ട്.
അന്തരിച്ച പ്രശസ്ത സിനിമാ നടൻ സി.ഐ. പോളിൻ്റെ അനന്തരവൾ ആയ മേരി ജോസി കുട്ടിക്കാലം തൊട്ടേ അദ്ദേഹത്തിൻ്റെ നർമ്മകഥകൾ കേട്ട് വളർന്നതിനാലാകാം അദ്ദേഹത്തിൻ്റെ ആഖ്യാനശൈലി മേരി ജോസിയിലും കടന്നുകൂടിയിട്ടുണ്ട് എന്ന് പറയാം.
മലയാള സാഹിത്യ ലോകത്തിലെ മഹാരഥന്മാരെ അനുകരിക്കലോ വിദേശ കഥാകൃത്തുക്കളുടെ പിൻ തുടർച്ചയോ ഒന്നും അവകാശപ്പെടാനില്ലാത്ത സാധാരണക്കാർക്കുവേണ്ടി സാധാരണക്കാരിൽ നിന്നും ഉയർന്നുവന്ന, സാധാരണ ഭാഷയിൽ സംവേദിക്കുന്ന ഒരു എഴുത്തുകാരി.
ഭർത്താവ് ശ്രീ ജോസി മലയിൽ മെഡിക്കൽ ഇല്ലസ്ട്രേറ്റർ. മകൻ തോമസ് മലയിൽ ടെക്നോപാർക്കിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് രംഗത്ത്. ക്രിയാത്മകമായ വേരുകളുള്ള ഒരു കുടുംബം.
കഥകൾ
വെറോണിക്കയുടെ വേർപാട്
വെറോനിക്ക അമ്മച്ചിയുടെ നാല്പത്തിയൊന്നാം ചരമദിനം. ഈ നാടു മുഴുവനും ഇന്ന് കൊരട്ടി മുത്തി...
കോളാമ്പി മൈക്ക്
സമ്പന്നരായ ബിസിനസുകാർ കുടുംബമായി താമസിക്കുന്ന കോളനി ആയിരുന്നു അത്. ഇവരിൽ നിന്നൊക്കെ വ്യത്യസ്തമായി...
കഷണ്ടി സാംസൺ
‘ശ്രേയ ‘ ഫ്ലാറ്റിലെ ദീപാവലിയോടനുബന്ധിച്ച് ഉള്ള ആഘോഷങ്ങൾ ആയിരുന്നു ഇന്നലെ ഉച്ച തൊട്ട്....
സൗഹൃദം എന്ന പൂമരം
ഒരേ സ്കൂൾ ബോർഡിങ്ങിലെ അന്തേവാസികളും സഹപാഠികളും ഉറ്റ സുഹൃത്തുക്കളും ആണ് റോബിയും സൂര്യയും ഷാനുവും...
ആൾക്കൂട്ടത്തിലെന്നും തനിയെ
സ്വാമിയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം അഗ്രഹാരത്തിലെ കൊച്ചു വീട്ടിലേക്ക് മുത്തു ലക്ഷ്മിയെ താൻ...
വിൽപത്രം
അസൂയാവഹമായ ദാമ്പത്യജീവിതം നയിക്കുന്ന ദമ്പതികളാണ് റുഖിയയും മൻസൂറും. ടെക്കികളും യുവദമ്പതികളും ...
ലേഖനങ്ങൾ
No Results Found
The page you requested could not be found. Try refining your search, or use the navigation above to locate the post.
നിരൂപണം
No Results Found
The page you requested could not be found. Try refining your search, or use the navigation above to locate the post.






