മേരി ജോസ്സി മലയിൽ തിരുവനന്തപുരം
ഇന്നസെന്റിൻ്റെ ഇരിഞ്ഞാലക്കുടയിൽ നിന്ന് അതേ കുടുംബാംഗവും മലയിൽ കുടുംബത്തിലെ മരുമകളുമായ മേരി ജോസി അക്ഷരങ്ങളിൽ നർമ്മത്തിൻ്റെ മേമ്പൊടി ചേർത്ത് എഴുതുന്ന എഴുത്തുകാരി.
“മർമ്മമറിഞ്ഞു ധർമ്മം വിടാതെ നർമ്മത്തോടോത്ത് കർമ്മം ചെയ്യുക”
ജീവിതത്തെ നേരിടാൻ താൻ ഉപയോഗിച്ചിരുന്ന ഉപായങ്ങൾ ഇതൊക്കെയായിരുന്നു എന്ന് തൻ്റെ സർവീസ് സ്റ്റോറിയിൽ എഴുതിവെച്ച കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ചീഫ് എൻജിനീയറും എഴുത്തുകാരനുമായ ശ്രീ ടി. ആർ.ജോണിയുടെ മൂന്നാമത്തെ മകൾ.
കൊറോണക്കാലത്ത് മാത്രം എഴുത്തു തുടങ്ങിയ ആൾ. ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കയിലെ ഫിലാഡെൽഫിയയിൽ നിന്നിറങ്ങുന്ന ‘മലയാളിമനസ്സിലെ’യും
‘കർമ്മഭൂമിയി’ലെയും’ആർഷ ഭൂമി’യിലെയും ‘മലയാള മനോരമ ഓൺലൈൻ പത്രത്തിലെയും സ്ഥിരം എഴുത്തുകാരിയായി മാറി. ‘മലയാളി മനസ്സി’ൻ്റെ കോപ്പി എഡിറ്റർ. ഇരുന്നൂറിലധികം കഥകളും ഓർമ്മകുറിപ്പുകളും അനുഭവകഥകളും ഇതിനോടകം പ്രസീദ്ധീകരിച്ചിട്ടുണ്ട്.
അന്തരിച്ച പ്രശസ്ത സിനിമാ നടൻ സി.ഐ. പോളിൻ്റെ അനന്തരവൾ ആയ മേരി ജോസി കുട്ടിക്കാലം തൊട്ടേ അദ്ദേഹത്തിൻ്റെ നർമ്മകഥകൾ കേട്ട് വളർന്നതിനാലാകാം അദ്ദേഹത്തിൻ്റെ ആഖ്യാനശൈലി മേരി ജോസിയിലും കടന്നുകൂടിയിട്ടുണ്ട് എന്ന് പറയാം.
മലയാള സാഹിത്യ ലോകത്തിലെ മഹാരഥന്മാരെ അനുകരിക്കലോ വിദേശ കഥാകൃത്തുക്കളുടെ പിൻ തുടർച്ചയോ ഒന്നും അവകാശപ്പെടാനില്ലാത്ത സാധാരണക്കാർക്കുവേണ്ടി സാധാരണക്കാരിൽ നിന്നും ഉയർന്നുവന്ന, സാധാരണ ഭാഷയിൽ സംവേദിക്കുന്ന ഒരു എഴുത്തുകാരി.
ഭർത്താവ് ശ്രീ ജോസി മലയിൽ മെഡിക്കൽ ഇല്ലസ്ട്രേറ്റർ. മകൻ തോമസ് മലയിൽ ടെക്നോപാർക്കിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് രംഗത്ത്. ക്രിയാത്മകമായ വേരുകളുള്ള ഒരു കുടുംബം.
കഥകൾ
പാഠ്യ-പഠ്യേതര വിഷയങ്ങൾ
പണ്ട് ഞാനൊക്കെ പള്ളിക്കൂടത്തിൽ പഠിക്കുന്ന സമയത്ത് പഠനം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. ഒരു...
വിശ്വാസം, അതല്ലേ എല്ലാം!
ചെറുപ്പം മുതലേ ഉള്ള ടോജോയുടെ ഒരു മോഹമായിരുന്നു വിദേശത്തുപോയി പഠിച്ച് അവിടെ ഒരു ജോലി നേടുക...
ഇവർ കൊള്ളക്കാരോ?
ഈയിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വാട്സാപ്പ് മെസ്സേജ് ആണിത്. വാർദ്ധക്യ സഹജമായ ഓർമ്മക്കുറവും...
കോക്കാച്ചി Vs. അന്തോണി മാഷ്
പണ്ടു മുതൽ കുഞ്ഞുങ്ങളെ അനുസരിപ്പിക്കാൻ അച്ഛനമ്മമാർ പറഞ്ഞുകൊടുക്കുന്ന കഥയിലെ ഒരു കഥാപാത്രമായിരുന്നു...
തരികട തങ്കമ്മയും ഉടായിപ്പ് ഉത്തമനും
“ശ്രദ്ധിക്കൂ… നിങ്ങൾ എവിടെയെങ്കിലും ബസ്സിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോൾ ഒരു യാചകൻ നിങ്ങളുടെ...
പൈലി ആൻഡ് പ്രാഞ്ചി
ഒരേ നാട്ടിൽ ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രണ്ടുപേരുടെ വ്യത്യസ്ത അനുഭവങ്ങൾ ആണിത്. പ്രാഞ്ചിയും...
കളി മലയാളിയോടോ?
തൊണ്ണൂറുകളിലാണ്. ”അമ്മ വടക്കും അച്ഛൻ തെക്കും ആയതുകൊണ്ട് ഞാൻ കുറച്ചു വെടക്കാ” എന്ന ‘ട്വൻറിട്വന്റി ‘...
ദേശീയ ലോട്ടറി ദിനം ജൂലൈ – 17
“വിഷു ബംബർ 12 കോടി കിട്ടിയ ഭാഗ്യവാൻ അജ്ഞാതനായി തുടരും.” ഇന്നത്തെ ഈ പത്രവാർത്ത എന്നെ ഏറെ...
വേഷങ്ങൾ! ജീവിത വേഷങ്ങൾ!
ഷൈല വാച്ചിലേക്ക് നോക്കി സമയം വൈകുന്നേരം ഏഴ് മണിയോടടുത്തു. രാവിലെ 10 മണി മുതൽ ഓപ്പറേഷൻ തിയേറ്ററിന്...
ശ്രീധരൻ്റെ ഒന്നാം തിരുമുറിവ്
അച്ഛനമ്മമാരോടൊപ്പം കുറച്ചു ദിവസങ്ങൾ ചെലവഴിക്കാൻ തിരുവനന്തപുരത്തു നിന്ന് ഇരിഞ്ഞാലക്കുടയിലേക്ക്...
ഒരു നാരങ്ങ കല്യാണം
1985 കാലഘട്ടം. തൃശ്ശൂരിലെ ധനാഢ്യനായ ദേവസി മുതലാളിയുടെ മക്കളിൽ ഏറ്റവും ഇളയ മകനായിരുന്നു ബാങ്ക്...
രോദനം
1980 കാലഘട്ടം. “റോഡ് വികസനം വരുന്നു, സർക്കാർ ഭൂമി ഏറ്റെടുക്കൽ പദ്ധതി തുടങ്ങിക്കഴിഞ്ഞു.” ഈ പത്ര...
ലേഖനങ്ങൾ
No Results Found
The page you requested could not be found. Try refining your search, or use the navigation above to locate the post.
നിരൂപണം
No Results Found
The page you requested could not be found. Try refining your search, or use the navigation above to locate the post.












