മേരി ജോസ്സി മലയിൽ തിരുവനന്തപുരം
ഇന്നസെന്റിൻ്റെ ഇരിഞ്ഞാലക്കുടയിൽ നിന്ന് അതേ കുടുംബാംഗവും മലയിൽ കുടുംബത്തിലെ മരുമകളുമായ മേരി ജോസി അക്ഷരങ്ങളിൽ നർമ്മത്തിൻ്റെ മേമ്പൊടി ചേർത്ത് എഴുതുന്ന എഴുത്തുകാരി.
“മർമ്മമറിഞ്ഞു ധർമ്മം വിടാതെ നർമ്മത്തോടോത്ത് കർമ്മം ചെയ്യുക”
ജീവിതത്തെ നേരിടാൻ താൻ ഉപയോഗിച്ചിരുന്ന ഉപായങ്ങൾ ഇതൊക്കെയായിരുന്നു എന്ന് തൻ്റെ സർവീസ് സ്റ്റോറിയിൽ എഴുതിവെച്ച കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ചീഫ് എൻജിനീയറും എഴുത്തുകാരനുമായ ശ്രീ ടി. ആർ.ജോണിയുടെ മൂന്നാമത്തെ മകൾ.
കൊറോണക്കാലത്ത് മാത്രം എഴുത്തു തുടങ്ങിയ ആൾ. ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കയിലെ ഫിലാഡെൽഫിയയിൽ നിന്നിറങ്ങുന്ന ‘മലയാളിമനസ്സിലെ’യും
‘കർമ്മഭൂമിയി’ലെയും’ആർഷ ഭൂമി’യിലെയും ‘മലയാള മനോരമ ഓൺലൈൻ പത്രത്തിലെയും സ്ഥിരം എഴുത്തുകാരിയായി മാറി. ‘മലയാളി മനസ്സി’ൻ്റെ കോപ്പി എഡിറ്റർ. ഇരുന്നൂറിലധികം കഥകളും ഓർമ്മകുറിപ്പുകളും അനുഭവകഥകളും ഇതിനോടകം പ്രസീദ്ധീകരിച്ചിട്ടുണ്ട്.
അന്തരിച്ച പ്രശസ്ത സിനിമാ നടൻ സി.ഐ. പോളിൻ്റെ അനന്തരവൾ ആയ മേരി ജോസി കുട്ടിക്കാലം തൊട്ടേ അദ്ദേഹത്തിൻ്റെ നർമ്മകഥകൾ കേട്ട് വളർന്നതിനാലാകാം അദ്ദേഹത്തിൻ്റെ ആഖ്യാനശൈലി മേരി ജോസിയിലും കടന്നുകൂടിയിട്ടുണ്ട് എന്ന് പറയാം.
മലയാള സാഹിത്യ ലോകത്തിലെ മഹാരഥന്മാരെ അനുകരിക്കലോ വിദേശ കഥാകൃത്തുക്കളുടെ പിൻ തുടർച്ചയോ ഒന്നും അവകാശപ്പെടാനില്ലാത്ത സാധാരണക്കാർക്കുവേണ്ടി സാധാരണക്കാരിൽ നിന്നും ഉയർന്നുവന്ന, സാധാരണ ഭാഷയിൽ സംവേദിക്കുന്ന ഒരു എഴുത്തുകാരി.
ഭർത്താവ് ശ്രീ ജോസി മലയിൽ മെഡിക്കൽ ഇല്ലസ്ട്രേറ്റർ. മകൻ തോമസ് മലയിൽ ടെക്നോപാർക്കിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് രംഗത്ത്. ക്രിയാത്മകമായ വേരുകളുള്ള ഒരു കുടുംബം.
കഥകൾ
ഗുഡ്മോണിങ്
എൺപതുകളിലെ ‘സുരേഷ് ഗോപി’യെ അനുസ്മരിപ്പിക്കും വിധം സുന്ദരനും സുമുഖനും ആയിരുന്ന 23കാരനായ സുമേഷ്...
സൗഹൃദ ദിനം ( 6-7-23 )
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട നമ്മുടെ ശരീരത്തിന് ഉത്തമാഹാരം നൽകാൻ നാം ശ്രദ്ധിക്കുന്നതു പോലെ...
കർക്കിടകവും രാമായണപാരായണവും
അന്നെനിക്ക് ഏഴു വയസ്സ് പ്രായം. പാലക്കാട് മിഷൻ സ്കൂളിലെ പ്രൈമറി സെക്ഷനിലെ രണ്ടാം ക്ലാസ്...
ഉത്തരിപ്പുകടം
അന്തിമ വിധി നാളിൽ എല്ലാ അകൃത്യങ്ങൾക്കും ദൈവതിരുസന്നിധിയിൽ കണക്കു ബോധിപ്പിക്കേണ്ടവരാണ് നമ്മൾ....
ഒരു വ്യത്യസ്ത ബിസിനസ് സംരംഭം
കൊല്ലത്തെ പ്രമുഖ വ്യാപാരി ആയിരുന്നു ധനാഢ്യനായ കറിയാച്ചൻ. ടൗണിലെ ഹൃദയഭാഗത്ത് തന്നെ സ്ഥിതിചെയ്യുന്ന...
കൊമ്പനാനയും ചങ്ങാടവും
1980 കാലഘട്ടം. ബിസിനസുകാരൻ ചെറിയാൻ ഒരു പുതിയ മറ്റഡോർ ടെമ്പോ വാൻ വാങ്ങി. അപ്പനോട് പലരെയും കൊണ്ട്...
പൂർവ്വ വിദ്യാർത്ഥി സംഗമം
സർക്കാർ ഉദ്യോഗസ്ഥനായ അഭിലാഷ് കഴിഞ്ഞ രണ്ടു വർഷമായി ഒരു തീവ്രയത്നത്തിലാണ്. തന്നോടൊപ്പം പത്താം ക്ലാസ്...
ഓർമ്മയിലെ ‘പിള്ളയോണം ‘
കർക്കിടക മാസത്തിലെ തിരുവോണനാളിൽ മഹാബലിയെ നിഗ്രഹിക്കാൻ മഹാവിഷ്ണു ബാലരൂപം പ്രാപിച്ചാണ് എത്തിയത്....
കോഴിമുട്ട മോഷണം
ഇത് അടുത്ത കാലത്ത് നടന്ന പോലീസുകാരുടെ സ്വർണ്ണ മോഷണമോ മാങ്ങാ മോഷണമോ പോലുള്ള കഥയൊന്നുമല്ല കേട്ടോ!...
ശ്രുതി ഫ്ലാറ്റ് – ഒരു പിന്നാമ്പുറ കഥ
ഒരു ചിങ്ങമാസം കൂടി വരവായി. ശ്രുതി ഫ്ലാറ്റിൻറെ പതിനഞ്ചാം നിലയിലെ ഓപ്പൺ ടെറസ്സിൽ കാറ്റും...
തേൻകണി? അഥവാ തേൻകെണി?
സ്കൂളിന് മുമ്പിൽ സ്റ്റേഷനറി കട നടത്തുകയാണ് രമേശൻ. അവിചാരിതമായി ജീവിതഭാരം ഏറ്റെടുക്കേണ്ടി വന്ന ഒരു...
മുത്തശ്ശിയുടെ ചില ഓണ ഓർമ്മകൾ
കോവിഡ് മഹാമാരി കഴിഞ്ഞ രണ്ടു വർഷമായി നമ്മുടെ ജീവിത സാഹചര്യങ്ങളെ മുഴുവൻ അടിമുടി...
ലേഖനങ്ങൾ
No Results Found
The page you requested could not be found. Try refining your search, or use the navigation above to locate the post.
നിരൂപണം
No Results Found
The page you requested could not be found. Try refining your search, or use the navigation above to locate the post.












