മർമ്മരങ്ങൾ
പലതുണ്ട്, ചിന്തകൾ
പതിരായ് പറന്നതും
നിണമാർന്നു നിന്നതും
ഉൾപ്പുളകമേകുന്ന
സുമമായ് വിടർന്നതും
മൃതമായലിഞ്ഞതും….
എരിതീയിലൊരു കുളിർ-
ചാറ്റലേൽക്കാത്തൊരാ
ദുരിതപർവ്വങ്ങളാം
വൃണിതമാമോർമ്മകൾ
കർക്കിട സന്ധ്യപോൽ
ഇരുൾമൂടി നിൽക്കവേ,
മ്ലാനമായ്, നിസ്സംഗ-
മാർഗേ ചരിച്ചവൻ….
ഇനിയും കുളിർമഴ
തനു തണുപ്പേറ്റുവാൻ
ഇനിയും വസന്തങ്ങൾ
കൺകുളിർപ്പിക്കുവാൻ
സുഗമമാം പാതകൾ
നേർ, പിന്തുടരുവാൻ
ഉലയൂതിയൂതി-
ത്തെളിക്കാമൊരു കനൽ
നഷ്ടസ്വപ്നങ്ങളെ,
നിങ്ങൾക്കിനി വിട.. !!!!