എൻ്റെ നെഞ്ചിൽ പറ്റിക്കിടന്ന് കാലം എന്നോട് സംസാരിക്കുന്നു മഞ്ഞ സാരി ചുവന്ന പൂക്കളതിൽ പൊതിഞ്ഞു എന്നോടൊപ്പം ചേരുമ്പോഴാണ് നീ അറിയാത്ത സുഖം ഞാൻ അറിയുന്നത്.
അതുകൊണ്ടാകാം
നിന്നെ പിരിഞ്ഞെനിക്ക് പോകാനാവാത്തത് .
സ്നേഹം കൊണ്ട് നീ എന്നെ പൊതിയുമ്പോൾ ഒരു പൂച്ചയെപ്പോലെ നിൻ്റെ ചിറകിനുള്ളിലൊളിച്ചു
ആദ്യത്തെ മധു നുകർന്നതും ഓർമ്മയിലോഴുകിവരുന്നു.
വിളിച്ചാൽ കേൾക്കുന്ന അകലത്തിൽ നീയും ഞാനും സ്വപ്നഗോപുരം തീര്‍ക്കുമ്പോൾ നമ്മളറിയാതെ പോയ
നമ്മുടെ ചുറ്റിലെ മുള്ളുവേലികൾ .
പിന്നെ,
ഒന്നിനും കൊള്ളാത്ത നൊമ്പര ഭാരം ചുമക്കുന്ന എന്നെയും നീ മറന്നു ഒരിക്കലും നിന്നെ ഞാൻ കുറ്റപ്പെടുത്തുകയില്ല
എല്ലാം എൻ്റെ തെറ്റാണ്. കാടുകയറി പോയതിൻ്റെ ശിക്ഷ
അതിൽ നീയും ബലിയാട് ആയതിലുള്ള ക്ലേശം ഒരിക്കലും തീരാത്ത മാരകരോഗമായി മയങ്ങിക്കിടക്കുന്നൂ മനസ്സിൽ
ഉറക്കമില്ലാത്ത രാത്രികൾ ചിന്തയുടെ പൊടിമഴ എന്നാണ് ഈ തടവറയിൽ നിന്നും മോചനം ലഭിക്കുക സുഖത്തിനൊരു ദുഃഖ – പോലെ ദുഃഖത്തിനൊരു സുഖം പോലെ പുതിയ പ്രഭാതങ്ങളെൻ്റെ കരിഞ്ഞ മോഹങ്ങളിൽ മന്ദഹാസതാണ്ഡവം മാടുന്നു നിന്നെ ഓർത്തു !
നിന്നെയും മാത്രം ഓർത്തു !