എല്ലാ നാളും എന്നെ കാക്കുന്ന
ദൈവദൂതനാം മാലാഖേ
നിറമുള്ള സ്വപനം എന്നിൽ നിറവേറ്റാൻ
നിറമനമേകും സഹായകനേ
(എല്ലാ നാളും)
യാത്രയിൽ ഞാൻ തളർന്നിടുമ്പോൾ
നേർവഴി മെല്ലെ കാതിൽ മൂളി
തെളിച്ചമുള്ളൊരു ഉള്ളമേകി
വെളിച്ചത്തിൽ പാതയിൽ നയിച്ചിടണേ
( എല്ലാ നാളും)
ബന്ധനമെങ്ങും നിറഞ്ഞിടുമ്പോൾ
സാത്തൻ്റെ കോട്ടകൾ തകർത്തിടണേ
പാപാന്ധകാരത്തിൽ വീണിടാതേ
ദൈവസ്നേഹത്തിൽ നിറച്ചീടണേ
( എല്ലാ നാളും)
– ആന്റോ കവലക്കാട്ട്