മറുമരുന്ന്
ചോക്ലേറ്റിന് ആളുകളെ സന്തോഷിപ്പിക്കാനുള്ള ഒരു ആരോഗ്യവശം കൂടിയുണ്ടത്രേ! ചോക്ലേറ്റ് കഴിയ്ക്കുമ്പോൾ സീറോട്ടോണിൻ, ഡോപ്പോമിൻ എന്നീ ഹോർമോണുകൾ ശരീരം ഉല്പാദിപ്പിക്കും. ഇത് മാനസിക സമ്മർദ്ദവും വിഷാദവും ഒഴിവാക്കി മനസ്സിനെ സന്തോഷമാക്കി നിലനിർത്താൻ സഹായിക്കും.
1954 കാലഘട്ടത്തിൽ ഞാൻ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്നു. ഹോസ്റ്റലിൽ ആണ് താമസം. ജന്മദിനം ആഘോഷിക്കുമ്പോൾ ഹോസ്റ്റലിലെ എല്ലാവർക്കും മിഠായി കൊടുക്കാറുണ്ട്. രാത്രിയിലെ പഠന സമയത്താണ് വിതരണം. ഒരിക്കൽ ഇങ്ങനെ കൊടുത്തതിൻ്റെ പിറ്റേന്ന് രാവിലെ ഒരാൾ ശൗചാലയത്തിലേക്ക് ഓടുന്നു. ഒന്ന് രണ്ടു പേർ അമർത്തി ചിരിക്കുന്നു. തലേദിവസം മറ്റുള്ളവർക്ക് സാധാരണ ടോഫി കൊടുത്തപ്പോൾ ഇയാൾക്ക് മാത്രം വിരേചനത്തിനുള്ള മരുന്ന് അടങ്ങിയ ടോഫി നൽകി. വാചകമടിക്കുള്ള മറുമരുന്നാണത്രേ ഈ വിദ്യ!
– ജോണി തെക്കേത്തല, ഇരിങ്ങാലക്കുട .