യാത്ര
തൃശ്ശൂരിൽ നിന്ന് പാലക്കാട്ട് പോകാൻ പാല എന്ന ബോർഡ് കണ്ടപ്പോൾ
ആ ബസിൽ ചാടി കയറി എതിർദിശയിലേയ്ക്ക്
സഞ്ചരിച്ച പോലെയാണ് ഇന്നത്തെ പല യാത്രകളും
പൊട്ടൻ
എൻ്റെ മൗനം നിന്നോടുള്ള വിരോധമല്ല
ഞാനൊരു പൊട്ടനാണ്
പഠിക്കാത്തവൻ
ചോദ്യങ്ങൾക്കെല്ലാം ഉത്തരം എഴുതുവാൻ പഠിച്ചു.
എന്നാൽ തിരിച്ച് ചോദ്യങ്ങൾ ചോദിക്കാൻ പോലും പഠിച്ചില്ലാ.
ഉലക മനം
സാമ്പാദ്യമെല്ലാം അവർക്ക് വേണ്ടിയാണ് വിനയോഗിച്ചത്.
അവർ പറയുന്നു കാൽ കാശിന് കൊള്ളാത്തവൻ ആണെന്ന്.
– ആന്റോ കവലക്കാട്ട്












