കാര്യം നടക്കുവാൻ
കാലിൽപിടിച്ചിടും
കാര്യംകഴിഞ്ഞിടാൽ
കൊണ്ടിടില്ല
കാറ്റുംമഴയത്തും
കത്തുന്നവെയ്‌ലത്തും
കാക്കുന്നിതെത്രയോ
കായങ്ങളെ
കായം ചുരുട്ടീട്ട്
കുത്തിചരിച്ചിടും
കേശംനരച്ചോരു
കാരണോരും
കൂടെപിറപ്പുപോൽ
കൂടെനടന്നിട്ടും
കോലോത്തുമൂലയിൽ
കുത്തിനിർത്തും
കാലൊന്നിതാകിലും
കൂത്തിയിരിക്കില്ല
കാതങ്ങളോടിടും
കൃത്യമായീ
കേശംവളർത്തിയ
കാന്താരികുട്ട്യോൾടെ
കക്ഷത്തിലെന്നുമേ
കാണുന്നുഞാൻ
കാര്യംപറഞ്ഞിടാൽ
കോമഡിതള്ളല്ല
കാലിൽമെരുങ്ങാത്ത
കുതിരയുണ്ടേ
കൂരയായ്തീരാനും
കൂരമടക്കാനും
കുതിരേടെസമ്മതം
കൊണ്ടിടേണം
കാലുളളതാണതും
കാലില്ല പെണ്ണതും
കുട്ടികുടകളും
കാണേണ്ടതാ
കാലങ്ങളെത്രയോ
കൂട്ടായ്‌നടന്നിട്ടും
കാരുണ്യമില്ലാതെ
കണ്ടിടുന്നൂ
– ജോൺസൺഎഴുമറ്റൂർ