നിൻ വചന മണികിലുക്കം
എൻ മനസ്സിൻ മണിചെപ്പിൽ
എന്നെന്നും മുഴക്കീടണേ
ഫ്രാൻസീസ് സേവ്യാർ പുണ്യാളാ
(നിൻ വചന)
യേശുവിൻ ഒരു കലാലയം
എൻ മനതാരിൽ സ്ഥാപിച്ച്
വിശ്വാസ പാതയിൽ നയിക്കണേ
കിഴക്കിൻ അപ്പസ്തോലാ
(നിൻ വചന)
അത്ഭുതങ്ങളും അനുഗ്രഹവുമേകണേ
ഈ പ്രേഷിതരേയെന്നും കാക്കണേ
പാപ കുഷ്ഠ രോഗണുക്കൾ
ഹൃത്തിൽ നിന്ന് മാറ്റണേ
( നിൻ വചന)
– ആന്റോ കവലക്കാട്ട്