Komalam Parameswaran Poems

പീഡനം

പീഡനം

അഴലിൻ്റെ തീരത്ത് അണയാതൊരു പ്രണയം അരുതെന്നു ചൊല്ലിയും വിടരുന്ന പ്രണയം. അഴകിൻ്റെ തീരത്ത് വിടരുന്ന പ്രണയം അഴകൊന്നു പോയാൽ അടരുന്ന പ്രണയം. അഴകും ആസ്തിയും തേടുന്ന പ്രണയം...

യുദ്ധഭൂമി

യുദ്ധഭൂമി

വേപഥു പൂണ്ടലയുന്നു തിരകൾ ശിലയിലാഞ്ഞടിച്ചലറുന്നു തിരകൾ. മണ്ണിലെ മാലിന്യം കൊത്തിപ്പറക്കുന്നു, ആകാശവീഥിയിൽ കഴുകന്മാരും. ഇന്നലെ പൂത്തൊരു പനനീർ പുഷ്പം ദളങ്ങളായ് ചിന്നിച്ചിതറി കിടക്കുന്നു. ഇന്നലെ കണ്ട കാഴ്ച്ചകളൊക്കയും...

വിരഹതാപം

വിരഹതാപം

ഏകാന്തതയുടെ മൗനമാം തീരങ്ങളിൽ നിന്നോർമ്മകൾ വാചാലമായിടുന്നു. സൂര്യതാപത്താൽ വിണ്ടുകീറുമീയവനിയെപ്പോൽ വിരഹതാപത്താലെൻ മനം ചിന്നിച്ചിതറിടുന്നു. ഇനി നീയെന്നെത്തേടി അലയരുതെൻ വെള്ളിമേഘമേ. ഇളംതെന്നലായ് വന്നു നീ തഴുകരുതെൻ കാറ്റേ. ഇനിനീയെനിക്കായ്...

അസ്ഥിരം

അസ്ഥിരം

അസ്ഥിരമല്ലോ ക്ഷിതിയിൽ സുഖദുഃഖങ്ങൾ. വൃഥാ ദു:ഖിച്ചു കാലം കഴിപ്പതെന്തിനു നാം. കാലപ്പഴക്കമേറിടുമ്പോൾ ഇരുളും വെളിച്ചമായ് ഭവിച്ചിടും. സ്വായത്തമാക്കും ശീലത്താൽ കയ്പും മധുരമായ് തീർന്നിടും. കരിയിലകൾ പൊഴിഞ്ഞിടുമ്പോൾ ദു:ഖിപ്പതില്ലൊരു...

പേരറിയാത്തവൾ

പേരറിയാത്തവൾ

നിത്യവും വേലിക്കപ്പുറം നിന്നന്നെന്നെ എത്തിനോക്കിടും കുറുമ്പിയാം ബാലികേ, ചൊല്ലിടാമൊ നിൻ നാമമെന്നോട് നീ. കാടുകാണാൻ വന്ന നാട്ടുപ്രമാണി അമ്മക്കു, നൽകിയ സമ്മാനമാണു ഞാൻ. പത്തുമാസം ചുമന്നെന്നെ പെറ്റിട്ടെങ്ങോ...

കൽപ്രതിമ

കൽപ്രതിമ

ഞാന്‍ ഒരു കൽപ്രതിമ വികാരങ്ങളില്ലാത്ത പ്രതിമ. ആഘോഷങ്ങളും ആരവങ്ങളും ഇല്ലാത്ത കൽപ്രതിമ. മഴവന്നന്നെ നനക്കുന്നു, വെയിൽ വന്നന്നെ ഉണക്കുന്നു, കാറ്റുവന്നന്നെ വീശുന്നു, ചിലർ പൂവുകൊണ്ടെറിയുന്നു, ചിലർ കല്ലുകൊണ്ടെറിയുന്നു....

അബ്‌ദുൾ കലാം

അബ്‌ദുൾ കലാം

കർണ്ണാമൃതം തവ നാമം നിൻ ചിത്തത്തിൻ മാഹാത്മ്യം വർണ്ണിപ്പതിന്നാവില്ല- യെൻ തൂലികക്ക്. ജന്മനാടാം രാമേശ്വരം ദ്വീപിൽ ജൈനുലബ്ദീൻ പുത്രനായ് നിഷ്കളങ്കനായൊരു കുഞ്ഞു പിറന്നു. ഭാരതീയന്നഭിമാന സൂര്യനാം അബ്ദുൾ...

കാത്തിരുപ്പ്

കാത്തിരുപ്പ്

ഞെട്ടറ്റു വീണൊരു മാമ്പഴമൂഴിയിൽ ഉറുമ്പരിച്ചു കിടക്കുന്നു. ഒരു നാൾ ഇതു പോൽ നാമും ഉറുമ്പരിച്ചു കിടക്കുകയില്ലെന്നാരു കണ്ടു? വിവിധ വർണ്ണ പുഷ്പങ്ങളും, രുചിയേകും കനികളും മാനവ രാശിയിൻ...

വേരറ്റു വീഴുന്നോർ

വേരറ്റു വീഴുന്നോർ

ഒരുപാട് കാലങ്ങൾക്കു ശേഷമൊരുനാൾ തൻ പാദങ്ങൾ പതിഞ്ഞൊരാവരമ്പിലൂടെ ചുറ്റിലും നോക്കി പതിയേ നടന്നു ഉൾമനം വിങ്ങുമാ കാഴ്ചകൾ കണ്ടയാൾ. ഞാനുഴുതുമറിച്ചിട്ടൊരു പാടമിന്നില്ല നിറകതിരാടും വയലുകളില്ല കതിർകൊത്തിപ്പറക്കും കിളികളുമില്ല...

പ്രണയപത്മം

പ്രണയപത്മം

താമരപ്പൂവൊന്നിറുക്കുവാൻ താരിളംകൈ ഒന്നു നീട്ടവേ, തോണി തുഴഞ്ഞുവന്നവൻ പൂവൊന്നിറുത്തവൾക്കു നൽകി, നറുപുഞ്ചിരിയോടവൻ തുഴഞ്ഞങ്ങു പോയി. സുന്ദരഗാത്രൻ സുശീലൻ സുജനപാലനെന്നവൻ നാമം. ദൂരത്തുചെന്ന് തിരിഞ്ഞൊന്നു നോക്കവേ, അവളാനളിനവുമായ് നോക്കി...

POPULAR

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us