ഉത്തരത്തിലിരുന്ന പല്ലി
ഓതി സമയമായി കാറ്റ്
മെല്ലെ തൻ്റെ പയണം
തുടങ്ങി.
പോകുന്ന ദിക്കിലെല്ലാം
വൃക്ഷ- ലതാദികൾ
സ്വീകാര്യത നടത്തി.
അവയെ തഴുകി
തലോടുമ്പോൾ
ഇനി എപ്പോൾ എന്നൊരു
ചോദ്യം അവശേഷിച്ചു.
ദൂരങ്ങൾ താണ്ടും തോറും
പല ഋതുക്കൾ വന്ന് പോയി.
എത്തേണ്ടിടത്ത് ചെന്ന്
കേറിയപ്പോൾ എന്തെ
താമസം എന്ന് കാലം
ആരാഞ്ഞു.
വർഷ വസന്തം
എന്നിലേയ്ക്ക്
ആഗതമാവാൻ വൈകിയതാണ്.
ഘടിക്കാര സൂചിക
ആർക്ക് വേണ്ടിയും
കാത്ത് നിൽക്കില്ല.
അതിൻ്റെ ഒഴുക്കിൽ
അതൊഴുക്കുമെന്ന
കാര്യം ഓർമ്മയിലിരിക്കട്ടെ.
മാറ്റി നിർത്തി അന്യരാക്കാൻ
മറ്റുള്ളവർ ധ്യതി
കാണിക്കുന്നത് കണ്ട്
ഖേദമായി വിടവാങ്ങി.
ഇനിയുണ്ടാവരുതിതു
പ്പോലുള്ള വരവെന്ന്
താക്കീതുമായി കാലം
തന്നിലേയ്ക്ക് ലയിപ്പിച്ചു.
വേഗതയേറിയ ഞാൻ
നിശ്ചലമായി പ്രതികരിക്കവെ ഭൂമി
പ്രാണനായി കേണു.
ഒടുവിൽ ആഞ്ഞടിച്ച്
കൊണ്ട് ഞാനെന്ന
മൂല്യം സ്പഷ്ടമാക്കി.