മുറ്റത്തെ മുല്ലക്കും
മണമുണ്ടന്നോതിടുമിടം
കരിച്ചേരി.
കണ്ണിനും, കരളിനും
കുളിരേകിടുമിടം
കരിച്ചേരി
പ്രകൃതി സ്നേഹം
മധു നുകരുമിടം
കരിച്ചേരി
വടക്കൻ കേരള
നഭസ്സിൻ തിങ്കൾ
കരിച്ചേരി
കാലങ്ങളോളം കതകിൻ
മറവിലൊളിച്ചിരുന്ന
കരിച്ചേരി
കൺകുളിർക്കെ കാണാനുള്ള
അധി സുന്ദരിയായ
കരിച്ചേരി
ഹരിത ചിറകുള്ള
ശാരികയാണ്
കരിച്ചേരി
മാണികൃ ചീർപ്പാൽ
മേനി കോതി മിനുക്കും
കരിച്ചേരി
പ്രകൃതി മാതാവിൻ
സുന്ദരിയായ
കരിച്ചേരി .