ഒറ്റയമ്പിലൊരു
കുഞ്ഞു കിളിത്തല
യറ്റു വീണു മരിച്ചതും
അമ്പിളിക്കല ചങ്കിലൊരു
നരക്കാല് വീണു
ചിരിച്ചതും
മഞ്ഞുമലയുടെ
നെറുകയിലൊരു
പർണ്ണശാല ചമച്ചതും
ഒക്കെയും മനുജ
സ്വപ്ന വല്ലകി
പെറ്റ രാഗ
കിശോരങ്ങൾ
ഒറ്റക്കല്ലേറു
കൊണ്ടൊരു കായ
യറ്റു വീഴാമെങ്കിലും
മെത്ര കണ്ണേറു
കൊണ്ടതിൻ ഞ്ഞെട്ട
റ്റിരുന്നെന്നോർക്കണം
എത്ര കൈവിരൽ
മുറിച്ചതി –
ന്നെത്ര ദക്ഷിണ
നൽകണം
– പ്രമോദ് കുഴിമതിക്കാട്