കാണാതെ കാണുമ്പോൾ കരളിൻ്റെയുള്ളിൽ
ആനന്ദം നിറയുന്നു കണ്ണാ….
എനിക്കാനന്ദം നിറയുന്നു കണ്ണാ….
പലവേള കണ്ടിട്ടും ഒരുവാക്കുമൊഴിയാതെ
എന്നിൽനിന്നകന്നില്ലേ കണ്ണാ..
നീ എന്നിൽനിന്ന കന്നില്ലേ കായാബൂവർണ്ണാ….
( കാണാതെ … )
വൃന്ദാവനത്തിലെ മുരളീരവം കേട്ടു
ഓടിയെത്തുന്നൊരു മാനസത്തോഴി….
സ്നേഹമാം നറുവെണ്ണ നിനക്കായി തന്നീടാം
പരിഭവം കാട്ടാതെ ചാരത്തണയൂ കണ്ണാ…
പരിഭവം കാട്ടാതെ ചാരത്തണയൂ…
(കാണാതെ … )
മോഹങ്ങൾ പൊഴിയാതെ മയിൽപ്പീലി തുണ്ടു പോൽ
മനതാരിൽ ചേർത്തുവെച്ചു…
ജന്മങ്ങൾ കഴിഞ്ഞാലും കണ്ണൻ്റെ മാറിലെ
വനമാലയാകുവാൻ കാത്തിരിക്കും കണ്ണാ…
വനമാലയാകുവാൻ കാത്തിരിക്കും….
( കാണാതെ … )