ജനിച്ചനാൾ മുതൽ കാണുന്നീയക്കങ്ങൾ…
നിമിഷങ്ങളൊന്നായി ദിനങ്ങളാകുന്നതും…
സപ്തദിനങ്ങളൊ ചേർന്നങ്ങു വാരങ്ങളാകിലും….
ആഴ്ചതൻ ചേർച്ചയിലൊരു മാസമായും…
പന്തീരുമാസങ്ങളൊ കടന്നപ്പോൾ …
ഒരു വർഷമായീ കാലപത്രക്കങ്ങൾ മാഞ്ഞു…
തനിയാവർത്തനമായ് പുതുകാലമായ്..
രേഖപ്പെടുത്തിയങ്ങു പുതുയക്കങ്ങൾ..
പുനർജനിക്കയാണ് പുതുദിനങ്ങളായ്…