നാടിൻ്റെ രക്ഷയ്ക്ക് കാവലാളായ്
രാജ്യം ഉറങ്ങുമ്പോൾ ഉണർന്നിരുന്നു!
ദേശങ്ങൾ, ഭാഷകൾ പലതെങ്കിലും
അമ്മയെ കാക്കുവാൻ വന്ന മക്കൾ!
എത്ര ദുരന്തമതുണ്ടെങ്കിലും
കർമ്മനിരതരായ് മുന്നിലുണ്ട്!
ശത്രുവിൽ നിന്നങ്ങുകാത്തിടാനായ്
ശക്തമാം വന്മതിൽ തീർത്തു നിൽപ്പൂ!
ത്യാഗം സഹിച്ചവർ കാക്കുന്ന
മണ്ണിൽ നാം സ്നേഹത്തിൽ
വിത്തുകൾ പാകിടേണം..!
✍️സീതുമഹേഷ്. എ