ജീവിതദൂരമെന്നതോ….
സമയത്തിൻ സൂചിപോൽ…
ചലിയ്ക്കയാ ജീവിത ഘടികാരത്തിലൂടെ….
മനസ്സിൻ ചിന്തയിൽ സഞ്ചരിക്കുന്ന…
മനോരാജ്യത്തിൻ സഞ്ചാരികളാണ് നാം…
നിറവിൻ്റെ ചിറകിൽ പറക്കുന്ന നിമിഷം…
തിരികെയായെത്തുന്ന കനവിൻ കനലായ്…
എരിയുന്നോരൊ സമയവും…
ദൂരത്തെ താണ്ടി പോകും മനസ്സുകളിൽ…
ജീവിതസമയത്തിനായുസ്സും തേടണം…
വിധിയെന്ന ചിതക്ക് മുന്നിലും…