ഹൃദയം തൊട്ട നാളിൽ
നിൻ്റെ ആനന്ദം കണ്ടറിഞ്ഞതാണ്
അതിനാലാണ് നിന്നെയറിയാൻ
നിൻഗൃഹത്തിൽ ഞാൻ
നിത്യ സന്ദർശകനായത്
ഒരിക്കലും പ്രകാശിക്കാത്ത നിന്മുഖം
പ്രകാശിച്ചു തുടങ്ങിയത്
എൻ്റെ വരവിലാണെന്നു നീ
ചൊല്ലി ഇടവേ മാനസ ഡയറിയിൽ
ഞാനന്നേ കുറിച്ചു വെച്ചു
ഇരുട്ടിലുറഞ്ഞുപോയ
മനസിനെ തഴുകി
താപനിലയിലെത്തിക്കാൻ
ശ്രമിക്കവേയാണ് നിന്നച്ഛൻ്റ
ഇടിമിന്നലെറ്റു മൃതിപ്പെട്ടത്.
ഇനിയൊരിക്കലും
ഇവിടെക്കുള്ള വരവിന്
അന്ത്യശാസനമിട്ടു
കൂടപ്പിറപ്പിനു
തപാലിൽ കത്തയച്ചത്
ഒറ്റമുളളിനാൽ
രണ്ടു ഹൃദയങ്ങളെ
വേർതിരിച്ചു ആനന്ദലഹരി
മോന്തി കുടിക്കുന്നോരാൾ
– കുഞ്ഞച്ചൻ മത്തായി