ഇന്നത്തെ രാത്രി ചിരിക്കുന്നുണ്ട്.!
പ്രശ്നമില്ലാത്ത മുന്നറിയിപ്പ്
സുഖമായി യൊന്നുറങ്ങാം
രാവിലെ ഉഷാറായി
ഓഫീസിലെത്താം..
ഇന്നത്തെ രാത്രി ചിരിക്കുന്നുണ്ട്
ഊണ് മേശയിൽ അത്താഴം
വിളമ്പി ക്ഷണിക്കുന്നുണ്ട്.
എല്ലാവരുടെയും മുഖത്തു ചിരി
പടർത്തുന്ന പ്രവർത്തന കാഴ്ചകൾ
ആദ്യം കണ്ടതിലുള്ള സന്തോഷം
അച്ഛനും അമ്മയ്ക്കും!
ഇന്നത്തെ രാത്രി ചിരിക്കുന്നുണ്ട്
പിഞ്ചുകുഞ്ഞിൻ്റെ കളങ്കമില്ലാത്ത ചിരി
കിടക്കയിൽ വിരിമാറ്റുന്നു
സഹായത്തിന് പ്രിയനെ കൂടെ ക്ഷണിക്കുന്നൂ.
ഇന്നത്തെ രാത്രി ചിരിക്കുന്നുണ്ട്
വിരി വിരിച്ച ശേഷമെൻ്റെ കാതിൽ മന്ത്രിച്ചു
ഇന്നു നമ്മൾ രണ്ടാളും കെട്ടിപിടിച്ചുറങ്ങും
നേരം പുലരുംവരെ !
ഇന്നത്തെ രാത്രി ചിരിക്കുന്നുണ്ട്
കെട്ടി വന്ന നാൾമുതലേ സഹിക്കുന്നു
ഉറക്കമില്ലാത്ത പത്നി
മഴയില്ലാത്ത നേരത്ത്
മുറിയ്ക്കുള്ളിൽ കുടയും ചൂടി
നില്ക്കുന്ന പാവം രാജകുമാരിതൻ കഥയും
മാറ്റത്തിൻ്റെ വെളിച്ചമായി
തെളിയുന്നു.
– കുഞ്ഞച്ചൻ മത്തായി.