ഇളം പൂവുതൻ ഘാതകൻ
മനുഷ്യ ജന്മം ലഭിക്കാൻ
ആർക്കായിരിക്കും
കിമ്പളം നൽകിയിരിക്കുക !?
ഇരുകാലി തൻ ചിന്തയിൽ
ആര് – എത്ര അളവ്
മായം ചേർത്തു കാണും !?
അന്യായ ജന്മങ്ങളിവിടെ
അരങ്ങ് വാഴുകയാണല്ലോ.
കരളിൽ നോവ് തീർക്കുകയാണല്ലോ.
കനിവുകളില്ലാത്ത
കരിവണ്ടുകൾ പോലും
നഖക്ഷതമേൽപ്പിക്കാത്ത
മനുഷ്യത്വം മറന്ന “ഹറാമി ”
നിനക്കില്ല; മാപ്പ് .
ഇളം പൂവുതൻ കൈ പിടിച്ച്
റോഡ് മുറിച്ചു കടക്കുമ്പോൾ
നിൻ്റെ മദ്യ ലഹരി
ഏതു മാളത്തിലായിരുന്നു !?
“ഹറാം സാലേ “