നാട് എൻ്റെ നാട്
മലയാള നാട്…
മലകളുള്ള പുഴകളുള്ള
സുന്ദരമാം നാട്
കഥകളിയുടെ നാട്
കളരിപ്പയറ്റിൻ്റെ സ്വന്തം നാട്
നിളയൊഴുകും നാട്
പെരിയാറിൻ നാട്
തുഞ്ചനും കുഞ്ചനും പാടിപ്പഠിപ്പിച്ച നല്ല നാട്
മലയാള നാട്
പൂരവും മേളവും താളമേകിയ നാട്.
എൻ്റെ നാട്
കേരള നാട്..
സുന്ദരമാം നാട്
എൻ്റെ മലയാള നാട്.