ഇത് വരെ നേരിൽ കണ്ടിട്ടില്ലാത്ത എൻ്റെ പ്രിയപ്പെട്ടവളായ മാലാഖ. സാന്ദ്ര കല്ലൂർ – അവളെ കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല. അത്രക്കും ഇഷ്‌ടമാണ് എനിക്ക് അവളെ. നമ്മൾ ഒന്നുമല്ല അവളുടെ മുന്നിൽ. പ്രതിലിപി കിട്ടിയ ആദ്യത്തെ കൂട്ടുകാരി. വർഷങ്ങൾ എത്ര കൊഴിഞ്ഞിട്ടും എൻ്റെ പ്രിയങ്കരിയാണവൾ. എന്നെങ്കിലും ഒരിക്കൽ അവളെ കാണണം എന്നുള്ള ആഗ്രഹം മാത്രമേ ഉള്ളു. എൻ്റെ മാലാഖയെ നിങ്ങളും അറിയണം.
മലപ്പുറം ജില്ലയിലെ ചുങ്കത്തറയിൽ രാജു കല്ലൂരിൻ്റെയും എലിസബത്തിൻ്റെയും മകളായി 1994ൽ ജനിച്ചു.
ഒമ്പതാം മാസത്തിൽ ഒരു പനി വന്ന് തളർന്നു പോയി. തനിയെ ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു.
അന്ന് മുതൽ ചികിത്സ ആരംഭിച്ചു. പലതരം ചികിത്സകൾ ചെയ്തു എങ്കിലും മാറ്റം വരുത്താൻ സാധിച്ചത് വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയുടെ ചികിത്സ വഴിയാണ്.
അഞ്ചാം വയസ്സ് മുതൽ 12 വർഷം വൈദ്യമഠത്തിലെ ചികിത്സയായിരുന്നു. അവിടെ നിന്നാണ് തനിയെ ഇരിക്കാൻ ഒക്കെ ആയത്.
നടക്കാൻ പറ്റാത്തതുകൊണ്ട് തന്നെ സ്കൂൾ പഠനം ഒന്നും ഇല്ലായിരുന്നു വീട്ടിലിരുന്ന് വായിക്കാൻ പഠിച്ചു. അന്ന് തൊട്ട് പുസ്തകങ്ങൾ ആയിരുന്നു കൂട്ടുകാർ.
കഥകൾ വായിച്ച് സ്വന്തമായി ഒരു ചെറിയ സ്വപ്ന ലോകം പണിതു. അവിടെ എന്നും ഒറ്റക്കായിരുന്നു എങ്കിലും ഹാപ്പിയായിരുന്നു. തളർന്ന് പോവാതെ ഇതുവരെ പിടിച്ചു നിൽക്കാൻ സാധിച്ചത് ആ ലോകം ആണ്.
എഴുത്ത് എന്നതിൻ്റെ തുടക്കം ആയിരിക്കണം ആ സ്വപ്ന ലോകം നൽകിയത്.
ആരുടെയും അടുത്ത് തോറ്റ് കൊടുക്കാതെ ജയിക്കണം എന്ന വാശിയോടെ ആയിരുന്നു മുന്നോട്ട് ഉള്ള യാത്ര അത്രയും. അതിൽ വിജയിക്കുകയും ചെയ്തു.
അങ്ങനെ എഴുതണം എന്ന് ആഗ്രഹം വന്നെങ്കിലും പേനയും പേപ്പറും വെച്ച് എഴുതാൻ ബുദ്ധിമുട്ട് ആയത് കൊണ്ട് എല്ലാം മനസ്സിലടക്കി വെച്ച് ഒരു അവസരം കാത്തിരിക്കുന്നു.
അതിന് ഇടക്ക് തലഞ്ഞിയിലേ സ്പെഷ്യൽ സ്കൂളിൽ ചേർന്നു. കംപ്യൂട്ടർ പഠനം എന്ന ഒറ്റ ആഗ്രഹം കൊണ്ട് ആണ് ശരിക്കും സ്കൂളിൽ പോയത്. അവിടെ നിന്ന് തുല്യത നാലും ഏഴും എഴുതി. കംപ്യൂട്ടർ കുറച്ചൊക്കെ പഠിച്ചു.
സ്കൂളിൽ വെച്ച് എഴുതിയ ഒരു കഥ ആണ് പ്രതിലിപിയിൽ പോസ്റ്റ് ചെയ്ത ഉണ്ണി പഠിച്ച പാഠം, പ്രതിധ്വനിയിൽ പബ്ലിഷ് ആയ മയിൽപീലിയും അവിടെ നിന്ന് വീട് മാറി മഞ്ചേരിയിൽ എത്തിയതോടെ വീണ്ടും വായനയുടെ വഴികളിലേക്ക് പോയി.
എഴുത്ത് എന്ന മനസ്സിലേ ആഗ്രഹം സാധിക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു.
ഒരുപാട് ഓൺലൈൻ പ്ലാറ്റുഫോം നോക്കി എങ്കിലും ഒന്നും ഇഷ്ടമായില്ല . അങ്ങനെ ഒരു ദിവസം ഫെയ്സ്ബുക്കിൽ കണ്ടു മുട്ടിയ പ്രതിലിപിയെ തൻ്റെ കൂട്ടുകാരനാക്കി.
അതൊരു വഴി തിരിവായി എന്ന് പറയാം. അവിടെ നിന്ന് ടെലഗ്രാം ഗ്രൂപ്പിൽ എത്തി അവിടെ വച്ച് കുറെ നല്ല സൗഹൃദങ്ങൾ ലഭിക്കുകയും ചെയ്തു.
ഇന്ന് അവളെ കുറച്ചു പേരെങ്കിലും അറിയുന്നതിന് കാരണം പ്രതിലിപിയാണ്.
എന്നിട്ടും പല കാര്യങ്ങളും നേടണം എന്ന വാശി മാറിയിട്ടില്ല. ആ വാശിയോടെ തന്നെ പത്താം ക്ലാസ്സ് തുല്യത പരീക്ഷ ജയിച്ചു.പുറമേക്ക് അലസ ആണ് എന്നാൽ ഉള്ളിൽ ഉറച്ച തീരുമാനങ്ങളും ലക്ഷ്യങ്ങളുമുണ്ട് . അത് നേടുവോളം ആരും അറിയില്ല. കാരണം അവൾക്ക് കിട്ടിയ അവഗണനയാണ്.നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നു പലരും പറഞ്ഞപ്പോഴും അവർക്ക് മുന്നിൽ തോൽക്കാൻ മനസ്സിലായിരുന്നു. പൊരുതി നേടിയെടുത്തു. പറഞ്ഞവർക്ക് മുന്നിൽ മധുര പ്രതികാരം തന്നെ ചെയ്തു.
അവളെ തേടിഎത്തിയ അംഗീകാരങ്ങൾ
2019 ലെ ഈസ്റ്റൺ ഭൂമിക അവാർഡ്.
2021 ലെ സാഹിത്യ പ്രഭ ഫെല്ലോഷിപ്പ്.
ഭൂമിക അവാർഡ് കിട്ടിയതിൻ്റെ പേരിൽ പള്ളിയിൽ നിന്ന് സ്വീകരണം കിട്ടി.
അവളുടെ കഴിവ് കൊണ്ട് നേടിയെടുത്ത ജോലികൾ
1. പ്രൂഫ് റീഡിംഗ്
2. എഡിറ്റിംഗ്
3. വീഡിയോ എഡിറ്റിംഗ് (വലിയ രീതിയിൽ അല്ല ചെറിയ രീതിയിൽ ചെയ്യാനാവും)
4. പോസ്റ്റർ ഡിസൈനിംഗ്
5. ഒരു വർഷം ആയി മഞ്ചുൾ ബുക്ക്സിൽ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട്.
കൃത്യമായി പറഞ്ഞാൽ 2022 ജനുവരി 26 ന്.
അതിന് മുമ്പ് കുറച്ചു നാൾ മഞ്ജരി ബുക്ക്സിൽ വർക്ക് ചെയ്തു.
ഷോർട്ട് ഫിലിമിനു വേണ്ടി സ്ക്രിറ്റ് ആൻഡ് ഡയലോഗ്സ് എഴുതി കൊടുക്കുന്നുണ്ട്. അതിൻ്റെ വർക്ക് പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
ഹോബിസ്
1. എഴുത്ത്
2. വായന
3. വര (വരക്കാൻ അറിയില്ല എന്നാലും ഇഷ്ടം ആണ്)
4. വീഡിയോ/ഫോട്ടോ എഡിറ്റിംഗ്
സഹോദരങ്ങൾ : ഡെന്നിസ് രാജു, അന്ന എലിസബത്ത്
അവൾക്ക് കിട്ടുന്ന അംഗീകാരത്തിന് പിന്നിലും എഴുത്തു എന്ന ശക്തി കൂടെയുണ്ട്. എനിക്ക് പറ്റില്ല എന്നു പറഞ്ഞു മാറി നിന്നില്ല. എനിക്ക് പറ്റും എന്നൊരു ദൃഢനിശ്ചയത്തിനു മുന്നിൽ അവൾ തോറ്റിട്ടും അവിടെ വിജയം നേടുന്നത് വരെ പരിശ്രമിച്ചു കൊണ്ടിരുന്നു. “തോൽവി എൻ്റെ മുന്നിൽ കൊറേ തവണ വന്നു പോയേക്കാം എന്നാൽ ഒരു നാൾ ആ തോൽവിയെ ഞാൻ തോൽപിച്ചു മുന്നേറി വിജയ കൊടി പാറിക്കും.” അതാണ് അവൾ അവളുടെ ലക്ഷ്യങ്ങളിലൂടെ യാത്ര തുടർന്നു കൊണ്ടിരിക്കുന്നു.
ഇവളെ അറിയണം എല്ലാവരും എൻ്റെ പ്രിയപ്പെട്ട മാലാഖയെ. ഒരിക്കലെങ്കിലും കാണാൻ കഴിയണേ എന്നൊരു പ്രാർത്ഥനയോടെ…
എന്ന്, അവളുടെ ലെച്ചു
– രേഷ്മ ലെച്ചൂസ്