എല്ലാറ്റിനും മേലേ സ്നേഹിക്കാൻ
യോഗ്യനാം നല്ല ദൈവമേ
അങ്ങേയ്ക്കെതിരെ പാപം വിതച്ച
എന്നിൽ പശ്ചാത്താപം പരിപൂർണ്ണം
( എല്ലാറ്റിനും മേലേ സ്നേഹിക്കാൻ )
വെറുക്കുന്നു എൻ പാപങ്ങൾ
സ്നേഹിക്കുന്നു ഞാൻ അങ്ങയേ
ആത്മം അക്യത്യത്താൽ അശുദ്ധമായ്
സ്വർഗ്ഗ സുഖങ്ങൾ നഷ്ടമായി
നരകം ഞാൻ ഇന്ന് സ്വന്തമാക്കി
ദു:ഖത്താൽ എൻ മനം തേങ്ങിടുന്നു.
( എല്ലാറ്റിനും മേലേ സ്നേഹിക്കാൻ )
നിൻ വരപ്രസാദത്താലേ
പാപ കൂട്ട് പൊട്ടിച്ചീടും
പാപത്തിൽ ഞാൻ ഇനി വീഴില്ലാ
ഉറപ്പ് നൽകുന്നു ദൃഡമായ് ഞാൻ
പാപത്തിലേക്ക് വീഴും ഭേദം
മൃത്യു വരിക്കാൻ സന്നദ്ധമാം
( എല്ലാറ്റിനും മേലേ സ്നേഹിക്കാൻ )
– ആന്റോ കവലക്കാട്ട്