കാവൽക്കാരൻ
കള്ളനെന്നാൽ,
കപ്പലിൽ തന്നെ
കള്ളനുണ്ടന്നല്ലേ !?
” ചൗക്കിദാർ ചോർ ”
എന്നു പറഞ്ഞാൽ,
മറ്റൊന്നാകുമോ –
മലയാളയർത്ഥം.
ചോരന്മാർക്കു മാത്രമെ
ചോരന്മാരെ കുറിച്ച്
കൂടുതലറിയാൻ
തരമുള്ളു!
കപ്പലിലുള്ളത്
ചോർന്നാൽ,
കപ്പലൊരിക്കലും
മുങ്ങാൻ സാധ്യതയില്ല
പിന്നെ പ്രശ്നം
കപ്പലിനു തന്നെ
ദ്വാരമുണ്ടാക്കുന്ന
കള്ളന്മാരാണ്.
ടൈറ്റാനിക്കിന്റെ
അവസ്ഥയിലെത്തി –
ക്കുന്ന വർക്കു നേരെ
വിരൽ ചൂണ്ടി ” ക്യാപ്റ്റൻ ചോർ ”
എന്നു വിളിച്ചു പറയൽ,
യാത്രക്കാരുടെ
സുരക്ഷയല്ലാതെ
മറ്റെന്താണ് ?