മുത്തശ്ശിമാരെന്നോ പറഞ്ഞ
അർത്ഥമില്ലാ വിലക്കുകൾ
അമ്മ ചൊല്ലുമ്പോൾ
കലഹം മറുപടിയായിടും
യാത്ര പോകും വീട്ടുകാർക്ക്
കാണാൻ കൊള്ളാത്ത സാധനം
ചൂലാണെന്നുറപ്പിച്ചു
മനസ്സിലാപത്തു നിനച്ചിടും
കൽപവൃക്ഷമാം തെങ്ങിൻ്റെ
ഓലപ്പീലികളെ ദൃഢം
താങ്ങും ഈർക്കിലിന്നാരേകി
അയിത്തങ്ങളിത്തരം
കാലത്തുണർന്നു വെടിപ്പാക്കാൻ
പേടിപ്പെടുത്തും യുക്തികൾ
കലഹങ്ങൾ, വാശികളിവയൊക്കെ
ഗൌനിക്കുമോ പുത്തൻ തലമുറ
അവർ ചൊല്ലും ഞങ്ങളൊക്കെ
ആഗ്രഹിക്കുന്നു ഫ്ലാറ്റുകൾ
നെല്ലിക്ക കയ്പാണ് മധുരിക്കില്ലിനി
ഒരിക്കലും…
– സത്യ ഭായ്