ഒരു ദിവസം ചന്തു ഉറക്കത്തിൽ നിന്നും ഉണർന്നപ്പോൾ അവൻ ചുറ്റും കണ്ടത് ഒരു കാട് ആയിരുന്നു.
എണീറ്റ് അവൻ നോക്കി ചിന്തിക്കുന്നത് ഇന്നലെ ഞാൻ വീട്ടിൽ അല്ലെ ഉറങ്ങിയത് ?
അവൻ പതുക്കെ മുന്നോട്ടു നടക്കാൻ തുടങ്ങി. ഭയാനകമായി പേടിപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ടായിരുന്നു ആ കാട്ടിൽ.
കുറച്ചു ദൂരം നടന്നപ്പോൾ അവൻ ഒരു പുലിയെ കണ്ടു. വിശന്നു വലഞ്ഞിരുന്ന പുലി അവനെ കണ്ടതും അവൻ്റെ നേരെ വന്നു.
ഇത് കണ്ടതും അവൻ കരഞ്ഞു കൊണ്ട് ഓടാൻ തുടങ്ങി. പുലിയും അവൻ്റെ പിറകിൽ ഓടുകയായിരുന്നു. അവൻ എങ്ങനെ രക്ഷപെടാമെന്ന് ചിന്തിച്ച് ഓടി ഒരു കല്ലിൽ തട്ടി മറിഞ്ഞ് താഴെ ഒരു കുഴിയിൽ വീണു.
അയ്യോ എന്ന് കരഞ്ഞവൻ കണ്ണ് തുറന്നു നോക്കിയപ്പോൾ ആണ് മനസ്സിലായത് കട്ടിലിൽ നിന്ന് വീണകാര്യം. ഇത് ഒരു സ്വപ്നം ആയിരുന്നു എന്ന് ഓർത്തവൻ നിലത്ത് കിടന്നു ചിരിച്ചു..