ഇവിടേ കാണും ഒരേ ഒരു മുഖം
ഇവിടേ കേൾക്കും ഒരേ ഒരു സ്വരം
ഇവിടേ അതിശയിക്കും ഒരേ ഒരു നാമം
മമ്മൂക്ക മമ്മൂക്ക മമ്മൂക്ക
കനവിലും നിനവിലും മമ്മൂക്ക
സിരയിലെ ചോരയിലും മമ്മൂക്ക
നെഞ്ചിൻ ഇടിപ്പിലും മമ്മൂക്ക
വടക്കൻ വീരഗാഥയിലെ വീരൻ
തനിയാവർത്തനത്തിലെ ഭാവഭേദം
അമരത്തിലെ അമരക്കാരൻ
രാജയായ് രാജമാണിക്യം
(കനവിലും നിനവിലും)
എഴുപതിൻ പൊൻ നിറവിലായ്
ഏഴഴകിൻ സ്വപ്നങ്ങളുമായ്
തലമുറയുടെ താര വസന്തമായ്
മലയാള നടന വിസ്മയമായ്
(ഇവിടെ കാണും ഒരേ ഒരു മുഖം)
– ആന്റോ കവലക്കാട്ട്