ആരുടെയോ കുടത്തിൽ നിന്നും
രക്ഷപ്പെട്ട,
ഭൂതങ്ങൾ വിലസുന്ന കാലം.
വല്ലാത്ത കാലം.
വിശ്വാസൈക്യത്തിൻ നൂലറ്റ കാലം.
എവിടെയാണലാവുദ്ദീനും,
അത്ഭുതവിളക്കും?
മണ്ണിലും, വിണ്ണിലും,
തൂണിലും, തുരുമ്പിലും
പഹയഭൂതങ്ങൾ
പറ്റിപ്പിടിച്ച കാലം.
എവിടെയാണലാവുദ്ദീനും
അത്ഭുതവിളക്കും?
ആരാണീ ഭൂതങ്ങളെ
തുറന്നു വിട്ടത്.
ഭീതി തൻ ഇരുൾ –
ക്കയത്തിലാണല്ലോ മാനവരാശി.
എവിടെയാണലാവുദ്ദീനും
അത്ഭുതവിളക്കും?
ശാസ്ത്രത്തിൻ്റെ
കൈകളിൽ നിന്നും,
കണ്ണുകളിൽ നിന്നും
വഴുതുന്ന അച്ചിൾ –
പോലെയാണല്ലോ ഭൂതങ്ങൾ.
എവിടെയാണലാവുദ്ദീനും,
അത്ഭുതവിളക്കും?
ഭൂതങ്ങൾക്ക് ജന്മം നൽകിയ
ഗർഭാസയം അപാരംഭയങ്കരം തന്നെ .
എവിടെയാണലാവുദ്ദീനും,
അത്ഭുതവിളക്കും?
യഥേഷ്ടം വാഴാൻ
രാജശിരസുകൾ
ഇല്ലാത്തതു കൊണ്ടാണോ
മാനവൻ്റെ ശ്വാസ-
കോശസങ്ങളിൽ
ഭൂതങ്ങളുടെ നിലവിലെ
അഭയകേന്ദ്രം.
എവിടെയാണലാവുദ്ദീനും,
അത്ഭുതവിളക്കും?
അഭയം കൊള്ളാം
അപഹരണത്തിൻ
അളവില്ല; കഥ
അറിവിൻ്റെ മേഘങ്ങളാകുന്നു!
അലാവുദ്ദീൻ്റെയത്ഭുത –
വിളക്കുകൾ തെളിയുന്നു!!
– എ. ബെണ്ടിച്ചാൽ