അഗ്നിയും ജലവും
വായുവും ജീവിതവും
ആണവൾ.
ആണൊന്ന് തുറിച്ച്
നോക്കിയാൽ ഒന്നടിച്ചാൽ
അവൾ അഗ്നിയാണ്.
ഏതാകൃതി വേണമെങ്കിലും
സ്വീകരിക്കുന്ന ക്ഷമയും
ജലമാണവൾ.
സ്വന്തം ആരോഗ്യം
വെടിഞ്ഞ് ഒരു പുതു
ജീവൻ നൽകുന്ന
അവൾ വായുവാണ്.
സ്വയമേ ദുർബലയായി
ഒതുങ്ങി കൂടി യാത്ര
ചെയ്യുന്ന അവൾ
നിശ്ശബ്ദതയുടെ
താഴ്വാരമാണ്.
സ്ത്രീത്വത്തിൻ്റെ കവനിയത നിറഞ്ഞ
ഉത്തമയാണവൾ.
പൂക്കൾ പാടുന്നതും,
ഇലകൾ പൊഴിയുന്നതും
പ്പോലെ സ്വയം എരിയാൻ
വിധിക്ക പ്പെട്ടവൾ.
നക്ഷത്ര തിളക്കം
പ്പോലെ ഒരു നാൾ
ഞാനും ജ്ജ്വലിക്കും
എന്ന് പ്രതീക്ഷയിൽ
കാത്തിരിക്കുന്നവൾ.
സ്വന്തം പ്രതിബിംബത്തിന്
മുന്നിൽ എനിക്ക് ഞാനുണ്ട് എന്ന്
ആശ്വസിക്കുന്നവൾ.
ലോക ചതിക്കുഴി കളിൽ
നിന്നെല്ലാം രക്ഷ നേടി
പൊരുതാൻ തക്ക വീര്യം
പ്രാപ്തയാക്കിയവൾ
അമ്മയും പെങ്ങളുമാണ്.