ചില രഹസ്യങ്ങൾ
മേഘം വേരിനയച്ച സന്ദേശങ്ങളിലെല്ലാം ഒരു പുഴയെ പൊതിഞ്ഞുവച്ചിരുന്നു. മിന്നാമിനുങ്ങു പറഞ്ഞ കഥകൾക്കെല്ലാം ഇരുട്ടിൻ്റെയഴകായിരുന്നു. മരമിങ്ങനെ പെയ്യുന്നത് കൊഴിഞ്ഞയിലയെയോർത്തല്ല നനഞ്ഞ - കിളിത്തൂവൽത്തണുവോർത്താണ്. പൂക്കളെല്ലാം സന്തോഷവതികളാണെന്ന തേനിറ്റുന്ന നുണകളാണ്...