ഒരു വാക്കില്‍ നിന്നൊരു വരിയിൽ നിന്നൊരു കവനത്തിന്‍ ജനനം
പലപലവരികളുമൊഴുകിയൊരലകൾ പരന്ന കാവ്യപ്പുഴയായ്
എവിടെയിതിൻ്റെ തുടക്കം? ഭൂമിയിലൊരുവനു മറിയില്ലല്ലോ
ഒരുവേടന്‍ താന്‍ ശരമെയ്തതുമൊരു ജനതതിയുടെ കഥയായീ
ഒരു കിളി പണ്ടു പറഞ്ഞതുമതുപോൽക്കുളിരലപോല്‍ ഹൃദിയൊഴുകീ
ഒരു തരുണീമണിയുടെ ഹേതുവിനാലരിയൊരു ട്രോയ് രാജ്യത്തില്‍
കലഹവുമുളവായതു മൊരു ചരിതം ധരണിയിലതുമൊരു കാവ്യം
ഇവിടെയിതായീ ഭാരത ഭൂവിലുമസുലഭകാവ്യഗുണത്തിന്‍
കൊടി പാറിച്ചൊരു മുനിയുടെ ജനനവു, മറിയുക !
വേടകുലത്തില്‍ കാടനു പാപക്കറമാറ്റാനൊരു മാമരമേ തുണയായീ
ആ മരമീമരമെന്നു മൊഴിഞ്ഞതു രാമകഥയ്ക്കൊരു മുളയായ്….
രാമകഥയ്ക്കൊരു മുളയായ്