• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Monday, March 23, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ആഹിരി രാഗവും വക്കച്ചൻ്റെ ഓർമ്മകളും

Ahiri Raagavum Vakkachante Ormmakalum - Story By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
September 1, 2023
ആഹിരി രാഗവും വക്കച്ചൻ്റെ ഓർമ്മകളും
10
VIEWS
Share on FacebookShare on WhatsappShare on Twitter

ഇന്നും ആരാധകർക്ക് ഒരു മഹാത്ഭുതമാണ് ‘മണിച്ചിത്രത്താഴ്’ എന്ന സിനിമ. ഈ സിനിമയ്ക്ക് മുമ്പോ പിമ്പോ ഇതുപോലൊരു ചിത്രം മലയാള സിനിമയിൽ ഇറങ്ങിയിട്ടില്ല എന്ന് തന്നെ പറയാം.ഈ സിനിമയിലെ “ഒരു മുറൈ വന്ത് പാർത്തായ”, “പഴന്തമിഴ് പാട്ടിഴയും” ഈ രണ്ട് ഗാനത്തിൻ്റെയും രാഗം ‘ആഹിരി’ രാഗമാണ്. അധികമാരും ഉപയോഗിച്ചു കാണാത്ത ഒരു രാഗമാണ് ഈ ആഹിരി രാഗം. ഈ രാഗത്തിന് ദോഷം ഉണ്ടെന്നും ഈ രാഗം ചെയ്താൽ അന്നം മുടങ്ങും എന്ന ഒരു വിശ്വാസമുണ്ട്. ഈ ഗാനത്തിന് ഈണമിട്ട എം. ജി.രാധാകൃഷ്ണനു അപകടമുണ്ടായി. അതിൻ്റെ പശ്ചാത്തലസംഗീതം മാത്രം ചെയ്ത ജോൺസൺ മാഷിൻ്റെ തലമുറ മുഴുവൻ നശിച്ചുപോയി. പലരും ഇതിനെതിരെ പല കമന്റുകളും എഴുതി കണ്ടു.

പേരക്കുട്ടികളെ കളിപ്പിച്ചു കൊണ്ടിരുന്ന 80 വയസ്സുള്ള വക്കച്ചൻ ഈ അടുത്ത് കണ്ട ഒരു യൂട്യൂബ് വീഡിയോ ആയിരുന്നു ഇത്. ഈ വീഡിയോ വക്കച്ചനെ പത്തമ്പത് വർഷം മുമ്പുള്ള ചില ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി.

കൊല്ലത്തെ പാരമ്പര്യമുള്ള പ്രശസ്തമായ ഒരു വ്യാപാരിയുടെ ഓഫീസ്. തൊഴിലാളികളും ഉദ്യോഗസ്ഥരും അടക്കം നാനൂറിലധികം സ്റ്റാഫ്. അവിടത്തെ ടൈപ്പിസ്റ്റ് കം സ്‌റ്റെനോഗ്രാഫർ ആണ് ഭൂതലിംഗം സ്വാമി. ദിനവും ക്ഷേത്രദർശനം ഒക്കെ കഴിഞ്ഞ് ദേഹമാസകലം ഭസ്മവും ചന്ദനവും വാരി പൂശി വായ് നിറയെ മുറുക്കാനും ഇട്ട് കൃത്യസമയത്ത് ഓഫീസിൽ എത്തും. ജോലികളൊക്കെ കൃത്യതയോടെ ചെയ്യുമെങ്കിലും സ്വാമിക്ക് ഒറ്റ കുഴപ്പമേ ഉള്ളൂ. സ്വാമി എന്തെങ്കിലും പ്രവചിച്ചാൽ അത് അച്ചെട്ട് ആയിരിക്കും. അതുകൊണ്ടുതന്നെ മേലുദ്യോഗസ്ഥൻ തൊട്ട് താഴെ തട്ടിൽ ഉള്ള സ്വീപ്പർക്ക് വരെ സ്വാമിയെ ഭയമാണ്. കുളിച്ചു രണ്ടു തുളസിയില ചെവിയിൽതിരുകി കാച്ചെണ്ണയുടെയും ചന്ദനത്തിൻ്റെയും പരിമള ത്തോടെ മൂക്കത്ത് വെള്ളെഴുത്ത് കണ്ണടയും വെച്ച് കടന്നുവരുന്ന സാമിയെ കണ്ടാൽ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ എഴുന്നേറ്റുനിന്നു തൊഴും. ആ ഓഫീസിലേക്ക് ആണ് തോമാശ്ലീഹ നേരിട്ട് മാമോദിസ മുക്കിയെന്ന് അവകാശപ്പെടുന്ന പുരാതന കത്തോലിക്കാ സീറോ-മലബാർ സഭയിലെ കുടുംബാംഗമായ വക്കച്ചൻ ജോലിയിൽ പ്രവേശിക്കാൻ എത്തുന്നത്. യൗവനത്തിൻ്റെ ചോരത്തിളപ്പു കൊണ്ടും അഹങ്കാരത്തിന് കയ്യും കാലും വച്ച പാരമ്പര്യ കുടുംബത്തിൽ പിറന്നതുകൊണ്ടും വക്കച്ചന് സ്വാമിയെ എന്നല്ല ലോകത്തിൽ ആരെയും തന്നെ ഭയമില്ല. ധനാഢ്യനായ വക്കച്ചന് ഈ ജോലി ഇല്ലെങ്കിലും ജീവിക്കാം. എന്നാലും എഴുപതുകളിൽ വിവാഹ കമ്പോളത്തിൽ ഉദ്യോഗസ്ഥർക്ക് ആയിരുന്നു ഡിമാൻഡ്. എസ്റ്റേറ്റ് മുതലാളിമാരുടെ മക്കളൊക്കെ പഠിച്ച് എഞ്ചിനീയറും ഡോക്ടറും ഒക്കെയായി ഉദ്യോഗത്തിലേക്ക് ചേക്കേറുന്ന ഒരു സമയമായിരുന്നു അത്. എല്ലാ വീടുകളിലും എട്ടും പത്തും ആൺമക്കൾ കാണും. എന്നാൽ പഠിക്കാൻ ബുദ്ധിയുള്ളവർ ഒക്കെ പഠിച്ച് ജോലി നേടട്ടെ എന്ന് കാരണവന്മാരും വഴി മാറി ചിന്തിച്ചു തുടങ്ങിയ കാലം. വിവാഹിതനായ വക്കച്ചൻ കുടുംബസമേതം കൊല്ലത്ത് വലിയൊരു ബംഗ്ലാവിൽ ജോലിക്കാരും പരിവാരങ്ങളുമായി താമസം തുടങ്ങി. വക്കച്ചനോട് പലരും രഹസ്യമായി സ്വാമിയുടെ സ്വഭാവത്തെപ്പറ്റി ഒക്കെ പറഞ്ഞു കൊടുത്തെങ്കിലും അദ്ദേഹം അതൊന്നും ചെവിക്കൊണ്ടില്ല എന്നു മാത്രമല്ല പുച്ഛിച്ചു തള്ളുകയും ചെയ്തു. ആ സമയത്താണ് വീട്ടിലെ ലാൻഡ്ഫോൺ അനുവദിച്ചു കിട്ടുന്നത്. രണ്ടു വയസ്സുള്ള മകൻ കൂടെ കൂടെ ഓഫീസിൽ അപ്പൻ്റെ ശബ്ദം കേൾക്കണം എന്ന് പറഞ്ഞ് വക്കച്ചനെ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. ഒരിക്കൽ ഓഫീസ് മുറിയിൽ മൂന്നാല് പേർ ചർച്ചക്കായി ഇരുന്നപ്പോൾ അടുപ്പിച്ചടുപ്പിച്ച് ഈ കുഞ്ഞിൻ്റെ ഫോൺ വന്നു. ഭാര്യയോട് ദേഷ്യപ്പെട്ട് “കുഞ്ഞിനെ ഫോണിൻ്റെ അടുത്തു നിന്ന് മാറ്റ്, ഞാൻ ഇവിടെ ഒരു പ്രധാനപ്പെട്ട മീറ്റിംഗിൽ ആണെന്ന് പറഞ്ഞില്ലേ “എന്ന് പറഞ്ഞ് ഫോൺ ക്രെഡിലിൽ നിന്ന് മാറ്റിവെച്ചു.

ഉടനെ സ്വാമി “വേണ്ട സാറേ സംസാരിച്ചോളൂ, കൂടിപ്പോയാൽ ഈ മകനോട് ഒരു വർഷമേ സംസാരിക്കേണ്ടി വരികയുള്ളൂ” എന്ന് ഒരൊറ്റ പ്രവചനം. വക്കച്ചൻ അത് കാര്യമായിട്ട് എടുത്തില്ലെങ്കിലും കൂടെയുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥന്മാർ പരിഭ്രാന്തരായി. ചർച്ച കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു. ഉച്ച കഴിഞ്ഞു സ്വാമി ഒഴിച്ച് മറ്റു ഉദ്യോഗസ്ഥന്മാർ വിളിക്കാതെ തന്നെ വക്കച്ചൻ്റെ മുറിയിലേക്ക് എത്തി, സ്വാമിയെ കുറിച്ച് ഒരു വിവരണം കൊടുക്കാൻ. സ്വാമി ഇതേ വരെ പ്രവചിച്ചതും അതെല്ലാം അച്ചട്ടായി നടന്നതിൻ്റെ ഉദാഹരണങ്ങൾ ഒന്നൊന്നായി തെളിവുസഹിതം പറഞ്ഞുകേൾപ്പിച്ചു. ഒരിക്കൽ അവിടുത്തെ ഒരു മേലുദ്യോഗസ്ഥൻ എല്ലാവരുടെ നേരെയും ചാടികടിച്ചാണ് സംസാരിച്ചിരുന്നത്. സ്ത്രീകൾ പലരും ഇദ്ദേഹത്തിൻ്റെ മുഷ്ക് കാരണം ജോലി തന്നെ രാജി വച്ചോടി. അങ്ങനെ ഇരിക്കുന്ന സമയത്താണ് സ്വാമിയുടെ പ്രവചനം. അങ്ങേയറ്റം ഈ മാസം അവസാനം വരെ നമ്മൾ ഇദ്ദേഹത്തെ സഹിക്കേണ്ടി വരികയുള്ളൂ എന്ന്. സാമി പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടില്ല അതിനുമുമ്പേ ആ ഉദ്യോഗസ്ഥന് ഓരോരോ പ്രശ്നങ്ങൾ വന്നു സ്വാമി പ്രവചിച്ച ദിവസത്തിനും മുമ്പേ ആ ഓഫീസിൽ നിന്ന് മാറിയെന്നു മാത്രമല്ല എന്തൊക്കെയോ കേസുകളിലും പെട്ടു. ഇങ്ങനെ ഒന്നല്ല ഒരുപാട് കാര്യങ്ങൾ ആ ഓഫീസിലുള്ള ഓരോരുത്തരും പറഞ്ഞുകേൾപ്പിച്ചതോടെ വക്കച്ചൻ്റെ ധൈര്യമെല്ലാം ചോർന്നു പോയി, അതു മാത്രവുമല്ല കുഞ്ഞിന് ചെറിയ ബാലാരിഷ്ടതകളും തുടങ്ങി. ചുരുക്കം, ആശുപത്രിയിൽ നിന്ന് ഇറങ്ങാൻ നേരം ഇല്ലെന്നായി. ഒന്നു കഴിയുമ്പോൾ മറ്റൊന്ന്. അതോടെ വക്കച്ചനും ഭയമായി തുടങ്ങി. പള്ളികൾ ആയ പള്ളികളിലും തീർത്ഥാടന കേന്ദ്രങ്ങളിലും നേർച്ച കാഴ്ചയും അന്നദാനവും ഒക്കെ തുടങ്ങി. സ്വാമിയുടെ പ്രവചനത്തിലെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയല്ലോയെന്ന് പറഞ്ഞു ആ ഓഫീസിലെ തന്നെ നാനാജാതിമതസ്ഥർ അവരുടെ അനുഭവസാക്ഷ്യങ്ങളുമായി വക്കച്ചനെ സമീപിക്കാൻ തുടങ്ങി.

ഇപ്പോഴും അഭ്യസ്തവിദ്യരായ ആൾക്കാർ തന്നെയല്ലേ കല്യാണം നടത്തുമ്പോൾ ജാതക പൊരുത്തവും വീട് പാലുകാച്ച് സമയത്ത് രാഹുകാലവും വീടുപണിക്ക് മുമ്പേ വാസ്തുവും ഒക്കെ നോക്കുന്നത്? വെറുതെ ആരെങ്കിലും അതൊക്കെ ചെയ്യുമോ? അതിലൊക്കെ കാര്യം ഉണ്ട് സാറേ. ഒന്നും വെറുതെയല്ല. ജ്യോതിഷം ഒരു ശാസ്ത്രം ആണ്. ഇന്നും സന്ധ്യകഴിഞ്ഞാൽ ഒരു കടകളിലും തയ്യൽ സൂചി വിൽക്കാത്തത് എന്തുകൊണ്ടാണ്? കടുക് താഴെ വീണാൽ ആ വീട്ടിൽ കലഹം ഉറപ്പല്ലേ? ഒന്നും വേണ്ട വീടു പണി സമയത്തും പണി കഴിഞ്ഞു അതിനു മുമ്പിൽ കണ്ണുദോഷം കിട്ടാതിരിക്കാൻ കോലം വയ്ക്കുന്നത് എന്തിനാ? പുതിയ വാഹനത്തിൽ പച്ച മുളകും നാരങ്ങയും ചേർത്ത് മാല കെട്ടി തൂക്കുന്നുണ്ടല്ലോ? കുളി കഴിഞ്ഞാൽ നമ്മൾ ആദ്യം പുറം തുടയ്ക്കുന്നത് മൂശേട്ട ശരീരത്തിൽ കയറാതിരിക്കാൻ അല്ലേ? സന്ധ്യാസമയത്ത് ഗർഭിണികളും കന്യകകളും വീടിന് പുറത്തിറങ്ങരുത് എന്ന് പറയുന്നത് നമ്മൾ ഇപ്പോഴും അനുസരിക്കുന്നുണ്ടല്ലോ? അഭ്യുദയകാംക്ഷികളുടെ സാരോപദേശം കേട്ട് ആകെക്കൂടി പരിഭ്രാന്തനായ വക്കച്ചൻ ആരെന്തു പറഞ്ഞാലും അനുസരിക്കാം എന്ന ഒരു സ്ഥിതിയിലെത്തി.

അതിനിടയിൽ രണ്ടാമത് ഒരു കുഞ്ഞു കൂടി പിറന്നു. ആ കുട്ടി ജനിച്ചതേ ചില വൈകല്യങ്ങളും ആയിട്ടായിരുന്നു. പലരുടെയും നിർദ്ദേശപ്രകാരം പുരാതന കത്തോലിക്കാ കുടുംബാംഗമായ വക്കച്ചൻ തലയിൽ തോർത്തിട്ടു പ്രശസ്തനായ ഒരു നമ്പൂതിരിയെ കാണാൻ പോയി പ്രശ്നപരിഹാരത്തിനായി. വക്കച്ചനെ കണ്ടതും നമ്പൂതിരി “ഒരു സ്വാമിയുടെ പ്രവചനം കേട്ട് ഭയന്ന് ജീവിതം തന്നെ വലിയ ഭയപ്പാടിലായി എന്നെ കാണാൻ വന്നിരിക്കുന്ന ഒരാൾ അല്ലേ താങ്കൾ? രണ്ടാമത്തെ കുഞ്ഞ് പിറന്നിരിക്കുന്നതേ ചില വൈകല്യത്തെയോടെയാണ് അല്ലേ “? നമ്പൂതിരി വക്കച്ചനെ സ്വീകരിച്ചിരുത്തിയതുതന്നെ ഇത് പറഞ്ഞിട്ടാണ്. “ഒന്നും പേടിക്കേണ്ട. സ്വാമി നിങ്ങൾക്ക് ഉപകാരം മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് കൂട്ടിക്കോ. അദ്ദേഹത്തിൻ്റെ പ്രവചനം കേട്ട് ഭയന്ന അന്നുമുതലാണ് നിങ്ങൾ ഭൂമിയിലേക്കിറങ്ങി സാധാരണ ഒരു മനുഷ്യനായിത്തീർന്നത്. അന്നുതൊട്ട് ഇന്നുവരെ നടത്തിയ പ്രാർത്ഥനകളും നിങ്ങൾ സന്ദർശിച്ച തീർത്ഥാടന കേന്ദ്രങ്ങളും നേർച്ച കാഴ്ചകളും പാവപ്പെട്ടവർക്കുള്ള അന്നദാനവും നിങ്ങളുടെ വിധി തന്നെ മാറ്റിമറിച്ചു. എല്ലാ പരിഹാര ശുശ്രൂഷകളും നിങ്ങൾ ചെയ്തു കഴിഞ്ഞു. ഇനി രണ്ടാമത്തെ കുഞ്ഞിൻ്റെ ആ ചെറിയ വൈകല്യം കൂടി മാറ്റിയെടുക്കുക. അത് നടക്കും. ഭൂമിയിൽ ഒരു സാധാരണ മനുഷ്യനായി ജീവിച്ച് ജീവിതം തീർക്കുക.”

നമ്പൂതിരി പറഞ്ഞപ്രകാരം ജീവിതം മുന്നോട്ടു കൊണ്ടുപോയ വക്കച്ചന് ജീവിതത്തിൽ പിന്നെ നഷ്ടങ്ങൾ ഒന്നുമുണ്ടായിട്ടില്ല. 80 വയസ്സുള്ള വക്കച്ചന് ഇന്ന് പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ സന്തോഷം മാത്രം. തൻ്റെ അഹങ്കാരത്തിന് സ്വാമി തന്ന ഒരു ഷോക്ക് ട്രീറ്റ്മെൻറ് ആയിരുന്നോ ഇതെന്ന ഒരു സംശയം മാത്രം ബാക്കി.

– മേരി ജോസി മലയിൽ, തിരുവനന്തപുരം.

Previous Post

ഡീസൻറ് പപ്പൻ

Next Post

തങ്കപ്പനും പിന്നെ കുറെ സദാചാരക്കാരും

Related Rachanas

മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
Syamala Haridas Palakkad Story

മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും

March 15, 2026

പോലീസ് ഉദ്യോഗസ്ഥൻ യാദവ് വർമ്മയുടെ അന്വേഷണ കഥ. ​ഡിസംബർ മാസത്തിലെ തണുപ്പുള്ളൊരു പ്രഭാതത്തിലാണ് സാഹിത്യകാരനും ഐ.ജി. റാങ്കിൽ ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനുമായ യാദവ് വർമ്മയും പത്നി, പ്രശസ്ത...

അങ്ങനെയും ഒരു നല്ലകാലം – കഥ 2
SALEEM PATHANAPURAM STORY

അങ്ങനെയും ഒരു നല്ലകാലം – കഥ 2

March 15, 2026

അങ്ങനെയും ഒരു നല്ലകാലം - കഥ 2. അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) ശാസ്ത്രബോധം ആവോളമുണ്ടെങ്കിലും കാലാവസ്ഥയുടെ കാര്യത്തിൽ അമ്മ പറയുന്നതെന്തും...

അനുസ്മരണം – കഥ 1
SALEEM PATHANAPURAM STORY

അനുസ്മരണം – കഥ 1

March 15, 2026

അനുസ്മരണം - കഥ 1 അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു.(കഥാ സമാഹാരത്തിൽ നിന്നും) ഏഴുമണി മുതൽ പത്തുമണിവരെയുള്ള മൂന്നു മണിക്കൂർ സമയത്തിനിടയിൽ എഴുതിത്തയ്യാറാക്കിയ ചെറുകഥയും ആനുകാലിക രാഷ്ട്രീയ...

തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം
കഥ

തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം

October 21, 2024

പത്തനാപുരത്ത് എൺപത് പിന്നിട്ട നാലു പേരിലൊരാളാണ് മമ്മദ്ക്ക. ആ നാലുപേരിൽ പ്രായം കൂടിയ വ്യക്തിയും മമ്മദ്ക്കയാണ്. നാൽപതാമത്തെ വയസ്സിൽ ഹജ്ജ് കർമ്മം നിർവ്വഹിച്ചെങ്കിലും പേരിനോടൊപ്പം ഹാജി ചേർത്ത്...

നാടോടുമ്പോൾ
Story 2

നാടോടുമ്പോൾ

September 3, 2024

“പുതിയ കുടുംബത്തിൻ കതിരുകൾ ഉയരുന്നു…. തിരുസഭ വിജയത്തിൽ തൊടുകുറി അണിയുന്നു….. നവദമ്പതിമാരെ ഭാവുകം അരുളുന്നു……” എന്ന ഭക്തിഗാനം സ്പീക്കറിലൂടെ കേട്ടപ്പോൾ ടീച്ചറുടെ മനസ്സിലേക്ക് വന്നത് മാതാപിതാക്കളുടെ നടുവൊടിയുന്നു...

ശാന്തി
കഥ

ശാന്തി

March 25, 2024

നിരത്തുവക്കത്ത് നിന്ന് പലരും ആ വീട്ടിലേക്ക് നോക്കി നിന്നു. ജനലഴികൾ പിടിച്ചു കയറി അകത്തേക്ക് നോക്കി അവൻ "രമേച്ചീ " എന്ന് ഉച്ചത്തിൽ വിളിച്ചു. ആരും വീട്ടിൽ...

Next Post
തങ്കപ്പനും പിന്നെ കുറെ സദാചാരക്കാരും

തങ്കപ്പനും പിന്നെ കുറെ സദാചാരക്കാരും

POPULAR

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 26

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 27

February 18, 2024
ഉത്സാഹി ഉത്തമൻ

ഉത്സാഹി ഉത്തമൻ

September 1, 2023
ഉത്തരിപ്പുകടം

ഉത്തരിപ്പുകടം

September 1, 2023

കൊറോണക്കാലത്തെ ലീസ്, വെറും പാട്ടം!

June 8, 2023

മാലാഖയുടെ സംഗീതം

July 18, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കഥയോളം – കഥാസമാഹാരം
  • സ്വപ്നശലഭങ്ങൾ – ഭാഗം – 1
  • മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
  • അങ്ങനെയും ഒരു നല്ലകാലം – കഥ 2
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397