എൻ്റെ സഹധർമ്മിണി
പലതവണ പറഞ്ഞിട്ടുള്ളതാ അതുവഴി സഞ്ചരിക്കുമ്പോൾ ഓർക്കണമെന്നു
ചോര കുടിക്കാൻ
അനേകം യക്ഷികൾ കാത്തുനിൽപ്പ് ഉണ്ടാകും.
അടുപ്പിൽ തീ കത്തിക്കാൻ
അവറ്റകൾ പല സർക്കസ്സുകളും കാട്ടും
രസം പിടിച്ചാൽ : അവിടങ്ങളിൽ തന്നെ
ചത്തു മലർക്കും.
നാലുകാലിൽ
പൗലോസച്ചായൻ
ഇതു പറയുമ്പോൾ
പട്ടണ സഞ്ചാരികളുടെ മന്ദസ്മിത മഴ പെയ്തിറങ്ങും.
എത്രകാലമായി
ഇതേ റോസാച്ചെടിക്ക് വെള്ളം കോരുന്നു
ഒരു മൊട്ടെങ്കിലും ആഹ്ലാദത്തിനായി
തരുന്നതെയില്ല
എന്നിട്ടു മൊരോ
ഉപദേശങ്ങളും ചുമന്നു വരും കാലവും നേരവും നോക്കാതെ
പുളിച്ച തെറി അഭിഷേകം നുകരാൻ ഇങ്ങനെ ഒക്കെ ഇഴയുമ്പോൾ തെളിയും വരെ വീട് വിട്ടു പോകും.
ആശ്രയമാകുന്ന പുഴതൻ തീരത്തെ ആരവങ്ങളിൽ
കാതോർത്തു നാമം വിളിക്കുന്ന പുഴക്കുള്ളിൽ മുങ്ങി കുളിക്കും
അനുസരണയുള്ള കുട്ടികൾ കളി നിർത്തി ചുറ്റിലും ഓടിയെത്തും.
– കുഞ്ഞച്ചൻ മത്തായി