നീ, എൻ്റെ
ഹൃദയമാം കലത്തിലെ-
തൈര് കടഞ്ഞു കടഞ്ഞ്
വെണ്ണ വേർതിരിച്ചെടുക്കുന്ന
മന്ത് പോലെയാണ് .
എന്തിനാണ്,
നീ,യിത്രയധികം
സൗന്ദര്യങ്ങൾ
വാരിച്ചൂടി നിൽക്കുന്നത്!?
അതു കൊണ്ടല്ലെ
നിന്നെ ഞാൻ
ആഗ്രഹിച്ച പോകുന്നത്.
പനിനീർ പുഷ്പ തുല്യം
നിന്നെ തീർത്ത ശില്പി –
ക്കൊരായിരം നന്ദി.
വെണ്ണയുരുക്കി കിട്ടിയ
നെയ്യ് തേച്ചുമിനുക്കിയ
എൻ്റെ സൗന്ദര്യ സങ്കൽപ
ചിറകേറി ഞാൻ
അനന്തവിഹായസിൽ
പറന്നുല്ലസിക്കുന്നു .
കുടെ പപറക്കാൻ
പോരുന്നൊ നീയും!?
– എ. ബെണ്ടിച്ചാൽ